ഏഴാം അറിവ് സിനിമയില്‍ അഭിനയിക്കേണ്ടിയിരിന്നില്ല, തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

shruti haasan

സിനിമയല്ല കാരണം. പക്ഷെ, ഞാന്‍ വേണ്ടത്ര തയ്യാറായിരുന്നില്ല.

സൂര്യയയും ശ്രുതി ഹാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് എഴാം അറിവ്. ബോക്സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് ആരാധകര്‍ ഏറെ ഇഷ്ടം പ്രകടിപ്പിച്ച ചിത്രമായിരിന്നു ഏഴാം അറിവ്. ഇപ്പോഴിതാ ആ ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരിന്നില്ല എന്ന് പറയുകയാണ് ശ്രുതി ഹാസന്‍.

'ഏഴാം അറിവ് സിനിമ ചേയ്യേണ്ടിയിരിന്നില്ല എന്ന് തോന്നാറുണ്ട്. ഞാനിത് പരസ്യമായി പറയാനാഗ്രഹിക്കുകയാണ്. സിനിമയല്ല കാരണം. പക്ഷെ, ഞാന്‍ വേണ്ടത്ര തയ്യാറായിരുന്നില്ല. അച്ചടക്കമുണ്ടായിരുന്നില്ല. അതിനോടുള്ള എന്റെ സമീപനം ശരിയായിരുന്നില്ല. ഞാന്‍ തന്നെ എന്റെ പ്രകടനത്തില്‍ തൃപ്തയല്ല. കുറേക്കൂടി നന്നായി ചെയ്യാനായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്.അത് ഞാന്‍ ഗൗരവ്വത്തോടെയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും, എനിക്കത് ഉള്‍ക്കൊള്ളാനായിരുന്നില്ല'- ശ്രുതി ഹാസന്‍ പറയുന്നു. ചിത്രത്തില്‍ ശുഭ ശ്രീനിവാസന്‍ എന്ന ജെനെറ്റിക്‌സ് വിദ്യാര്‍ത്ഥിയുടെ വേഷമാണ് ശ്രുതി അവതരിപ്പിച്ചത്.

Tags