'നിങ്ങള്‍ എപ്പോഴാണ് വിവാഹമോചനം നേടാന്‍ പോകുന്നത്': സുഹാസിനിക്ക് മറുപടി നല്കി ശ്രുതി ഹാസന്
തന്റെ വിവാഹത്തെക്കുറിച്ച് പതിവായി ഉയരുന്ന ചോദ്യങ്ങള്‍ തന്നെ അലോസരപ്പെടുത്താറുണ്ടെന്ന് ശ്രുതി വ്യക്തമാക്കി.
വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നടി ശ്രുതി ഹാസന് നല്കിയ ബോള്‍ഡ് ആയ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുഹാസിനി മണിരത്നവുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു താരത്തിന്റെ ഈ രസകരമായ പ്രതികരണങ്ങള്‍. തന്റെ വിവാഹത്തെക്കുറിച്ച് പതിവായി ഉയരുന്ന ചോദ്യങ്ങള്‍ തന്നെ അലോസരപ്പെടുത്താറുണ്ടെന്ന് ശ്രുതി വ്യക്തമാക്കി.
വ്യക്തിജീവിതത്തെക്കുറിച്ച് പതിവായി ഉയരുന്ന ചോദ്യങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കണമെന്നായിരുന്നു ശ്രുതിയോട് സുഹാസിനി ആവശ്യപ്പെട്ടത്. 'നീ എപ്പോഴാണ് വിവാഹം കഴിക്കാന്‍ പോകുന്നത്?' എന്ന് സുഹാസിനി ചോദിച്ചപ്പോള്‍, 'നിങ്ങള്‍ എപ്പോഴാണ് വിവാഹമോചനം നേടാന്‍ പോകുന്നത്?' എന്നായിരുന്നു ശ്രുതിയുടെ തിരിച്ചുചോദ്യം. വയസ്സ് എത്രയാണെന്ന ചോദ്യത്തിന് കൃത്യമായ കണക്ക് പറയുന്നതിനു പകരം ഗൂഗിള്‍ ചെയ്തു നോക്കാനാണ് താരം തമാശയായി മറുപടി നല്‍കിയത്.
ഇത്തരത്തിലുള്ള ചോദ്യങ്ങളെ വളരെ കൂളായി എന്നാല്‍ തന്റേതായ ശൈലിയിലാണ് താരം നേരിട്ടത്. കൂടാതെ, 'എന്തുകൊണ്ടാണ് ഇത്രയും മെലിഞ്ഞിരിക്കുന്നത്? ഭക്ഷണമൊന്നും തരുന്നില്ലേ?' എന്ന് ചോദിക്കുന്നവരുടെയും വായടപ്പിച്ചു കൊണ്ട് താന്‍ നന്നായി ഭക്ഷണം കഴിക്കാറുണ്ടെന്നും, ഫിറ്റ്നസിനോടാണ് തനിക്ക് താല്പര്യമെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
.jpg)

