84 ദിവസത്തെ ഷൂട്ട്, സുമതി വളവ് ഇനി എഡിറ്റിം​ഗ് ടേബിളിൽ

'Sumathi Valav' first look poster out
'Sumathi Valav' first look poster out

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സുമതി വളവിന്റെ ഷൂട്ടിങ്  പൂർത്തിയായി . കഴിഞ്ഞ ദിവസം പാലക്കാട് ആണ് സുമതി വളവിന്റെ ഷൂട്ടിന് പാക്കപ്പ് ആയത്. സാധാരണ ലൊക്കേഷൻ പാക്കപ്പ് ആഘോഷങ്ങൾ ഒഴിവാക്കി ചിത്രത്തില്‍ ജോലി നോക്കിയ എല്ലാപേർക്കും വസ്ത്രവും ഒരു ദിവസത്തെ ബാറ്റയും അധികം നൽകിയും സുമതി വളവ് മാതൃകയും ആയിരിക്കുകയാണ്.

 "ഞാൻ മദ്യം ഉപേക്ഷിച്ചത് പോലെ തന്നെ പാക്കപ്പ് പാർട്ടിയിലെ മദ്യ സൽക്കാരവും ഉപേക്ഷിച്ച് അത്തരം ആഘോഷ തുക കൂടെ നിന്നവർക്ക് സന്തോഷത്തോടെ നൽകാനാണ് തീരുമാനിച്ചത്, ഈ സിനിമയോടൊപ്പം അവരുടെ ഓരോരുത്തരുടെയും കഷ്ടപ്പാട് ഉണ്ട്. അതിന്റെ ചെറിയ അംഗീകാരം മാത്രമാണ് ഞങ്ങളാൽ കഴിയുന്നതായി ചെയ്തത്" എന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു. അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മേയ് എട്ടിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്‌.

സുമതി വളവിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് നിർവഹിക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സുമതിവളവ് മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് ഒരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ ഓൾ ഇന്ത്യ വിതരണം നിർവഹിക്കുന്നത്. 

89കിലോയിൽ നിന്നും 78ലേക്ക്, 20ദിവസത്തെ ട്രെയിനിം​ഗ്,നടപ്പും ഇരിപ്പും മമ്മൂട്ടിയെ പോലെ:ട്വിങ്കിൾ സൂര്യ പറയുന്നു

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെ യു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ. 

Tags