ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ചിത്രങ്ങൾ ; ശിൽപ ഷെട്ടിയുടെ AI നിർമ്മിത ചിത്രങ്ങൾ നീക്കാൻ കോടതി ഉത്തരവ്
ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ എഐ ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി. വ്യക്തിത്വ അവകാശം ലംഘിച്ചെന്നാരോപിച്ച് നടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. ഈ ചിത്രങ്ങൾ “വളരെ ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്” എന്ന് കോടതി നിരീക്ഷിച്ചു.
tRootC1469263">ശില്പയുടെ രൂപം, ശബ്ദം, ശരീരഭാഷ എന്നിവ അനുമതിയില്ലാതെ ക്ലോൺ ചെയ്ത് എഐ ടൂളുകൾ ഉപയോഗിച്ച് വ്യാജ വീഡിയോകളും ചിത്രങ്ങളും അടക്കം ഉള്ളടക്കം സൃഷ്ടിച്ച് പ്രചരിപ്പിച്ചതായി നടി ഹർജിയിൽ ആരോപിച്ചിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും, അത്തരം ഉള്ളടക്കങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ജസ്റ്റിസ് അദ്വൈത് സേത്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അനുമതിയില്ലാതെ ഒരു വ്യക്തിയെയോ സ്ത്രീയെയോ ചിത്രീകരിക്കാനോ അവരുടെ രൂപം ദുരുപയോഗം ചെയ്യാനോ പാടില്ല എന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള ചിത്രങ്ങൾ ശിൽപയുടെ വ്യക്തിപ്രതിച്ഛായക്കും പ്രതിഷ്ഠയ്ക്കും കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
അതിനാൽ എഐ അടിസ്ഥാനമാക്കിയുള്ള മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ശിൽപയുടെ പേര്, രൂപം, ശബ്ദം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിർത്തണമെന്ന് കോടതി ഉത്തരവിട്ടു.
.jpg)


