ഒരു വർഷം 22 സിനിമകൾ വരെ ചെയ്തിരുന്നു; ശോഭന


തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ അഭിനയിച്ചിരിക്കുകയാണ് ശോഭന . സിനിമയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തി എന്നത് തന്നെ ആയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും കന്നഡയിലും എല്ലാം ശോഭന അഭിനയിച്ചിരുന്നു. ഒരു വർഷം 22 സിനിമകൾ വരെ ചെയ്തിരുന്നുവെന്നും അന്ന് പെട്ടന്ന് സിനിമകളുടെ ചിത്രീകരണം അവസാനിക്കുമായിരുന്നു എന്നും ശോഭന പറഞ്ഞു. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് സിനിമയിലെ ആദ്യ നാളുകളെ കുറിച്ച് ശോഭന സംസാരിച്ചത്.
tRootC1469263">'ഒരു വർഷം 22 സിനിമകളിലൊക്കെ ഞാൻ അഭിനയിച്ചിരുന്നു. ഇപ്പോൾ സാങ്കേതികത കൂടിയത് കൊണ്ട് ഒരുപാട് സമയമെടുക്കും. മുപ് അതൊന്നും ഉണ്ടായിരുന്നില്ല. അന്ന് പ്രധാനമായും നോക്കിയിരുന്നത് ഇമോഷൻസും സ്ക്രിപ്റ്റും ആയിരുന്നു. പണ്ട് സിനിമയിൽ ഒന്ന് രണ്ട് ഹീറോസ് ഉണ്ടാകുമായിരുന്നു. അതിൽ ഒരാൾ സംവിധായകനാണ്, മറ്റൊന്ന് സ്ക്രിപ്റ്റർ ആണ്. അതിന് ശേഷമാണ് അഭിനേതാക്കളും മറ്റുള്ളവരും വരുന്നത്. അത് സത്യത്തിൽ മലയാളം സിനിമയുടെ ഗോൾഡൻ പീരിയഡ് ആയിരുന്നു. അന്ന് ആ പിരീഡിൽ നിൽക്കാൻ പറ്റിയത് എന്റെ ഭാഗ്യമാണ്.

അന്ന് പെട്ടെന്ന് ഷൂട്ടിംഗ് കഴിയും. 22 ദിവസം കൊണ്ട് ഒരു സിനിമയുടെ ഷൂട്ടിംഗ് മുഴുവൻ കഴിയും. എന്നിട്ട് ഒരു ദിവസം വീട്ടിൽ പോയി അമ്മയെയും അച്ഛനെയും കാണും. ഒരു ലൊക്കേഷനിൽ മമ്മൂക്ക ആയിരിക്കും ചിലപ്പോള്‍. അത് കഴിഞ്ഞുള്ള ലൊക്കേഷനിലും അദ്ദേഹം തന്നെയാവും. പിന്നെയുള്ള ലൊക്കേഷനിൽ ലാൽ. അങ്ങനെ മാറി മാറി ഓരോരുത്തരുടെ കൂടെ അഭിനയിക്കും. അതുകൊണ്ട് തന്നെ അന്നൊക്കെ കുടുംബം പോലെ ആയിരുന്നു,' ശോഭന പറഞ്ഞു.
ഇതുവരെ തന്‍റെ ഒരു ചിത്രവും കാണാത്തവർക്ക്, കാണാൻ മൂന്ന് സിനിമകളും ശോഭന സജസ്റ്റ് ചെയ്തിട്ടുണ്ട്. 'ഞാൻ ബാലതാരമായി എത്തിയ മംഗള നായഗി എന്ന സിനിമയാകും ഒന്ന്. പിന്നെ പുതിയ ചിത്രമായ തുടരും. എനിക്ക് ഒരുപാട് മികച്ച തെലുങ്ക് സിനിമകൾ കരിയറിൽ ലഭിച്ചിട്ടുണ്ട്. തെലുങ്കിൽ നിന്ന് ഹലോ ഡാർലിങ് എന്ന സിനിമയും ഞാൻ റെക്കമെന്‍റ് ചെയ്യും,' ശോഭന കൂട്ടിച്ചേർത്തു.