പട്ടാളക്കാരനായി ശിവ കാര്‍ത്തികേയന്‍ ; എസ് കെ 21ന് വേണ്ടി താരം നടത്തിയത് മികച്ച മുന്നൊരുക്കം

google news
sivakarthikeyan

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന എസ് കെ 21ന് വേണ്ടി കട്ട ഫോമില്‍ വര്‍ക്ക് ഔട്ട് ചെയ്ത് നടന്‍ ശിവകാര്‍ത്തികേയന്‍. ഫെബ്രുവരി 16ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ബിഗ് ബഡ്ജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രം ഇന്ത്യന്‍ ആര്‍മിയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.
പട്ടാളക്കാരനായി എത്തുന്ന ശിവകാര്‍ത്തികേയന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. നീണ്ട നാളത്തെ ആക്ഷന്‍ പരിശീലനം നടന്‍ ഈ ചിത്രത്തിനായി നടത്തിയിരുന്നു. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'രംഗൂണ്‍' എന്ന ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷന്‍ സിനിമയാണ് എസ് കെ 21.

Tags