'ബാച്ച്‌ലര്‍ പാര്‍ട്ടി Deux'ലെ ഷൈന്‍ ടോം ചാക്കോയുടെ പോസ്റ്റര്‍ പുറത്ത്

deux

നവംബര്‍ 19 -നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി Deux'- ലെ ഷൈന്‍ ടോം ചാക്കോയുടെ പോസ്റ്റര്‍ പുറത്ത്. ഷൈന്‍ അവതരിപ്പിക്കുന്ന ഗുരു എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. മാസ് ലുക്കില്‍ ആണ് പോസ്റ്ററില്‍ ഷൈന്‍ ടോമിനെ കാണാനാവുന്നത്. അടുത്തിടെ നടന്‍ ടൊവിനോ തോമസിന്റെയും നസ്ലന്റെയും സൗബിന്റെയും ഷറഫുദ്ദിന്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തുവിന്റെയും പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബര്‍ 19 -നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തരംഗമായി മാറിയ ആക്ഷന്‍ ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്-ഗോള്‍ഡന്‍ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനാല്‍ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.

Tags