‘ഞാന്‍ ആണ് ശരി എന്ന് കരുതി, എന്നാല്‍ പിന്നീട് അത് മാറി; ’: ഷൈന്‍ ടോം ചാക്കോ

shine tom chacko
shine tom chacko


എന്റെ സംസാരം ക്ലിയര്‍ അല്ലെന്ന വിമര്‍ശനം ഞാന്‍ ഒരുപാട് കേട്ടിരുന്നുവെന്നും ആദ്യം അത് ഞാന്‍ അംഗീകരിച്ചിരുന്നില്ലെന്നും തുറന്നുപറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ.  പിന്നീട് അത് സത്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞുവെന്നും തുടര്‍ന്ന് ചില സിനിമകളില്‍ റീ ഡബ് ചെയ്തുവെന്നും താരം പറഞ്ഞു. 

tRootC1469263">

‘ എന്റെ സംസാരം ക്ലിയര്‍ അല്ലെന്ന വിമര്‍ശനം ഞാന്‍ ഒരുപാട് കേട്ടിരുന്നു. ഇപ്പോള്‍ പല സിനിമകള്‍ക്കും ഞാന്‍ റീ ഡബ്ബ് ചെയ്തു കഴിഞ്ഞു. മീശ എന്ന റിലീസ് ആവാനുള്ള പടമുണ്ട്. അതില്‍ ക്ലിയര്‍ അല്ലാത്ത ഭാഗങ്ങള്‍ ഞാന്‍ റീ ഡബ്ബ് ചെയ്തു. അതുപോലെ ഏഞ്ചല്‍ 16 എന്ന് പറഞ്ഞ ഡാഡി തന്നെ പ്രൊഡ്യൂസ് ചെയ്ത സോജന്‍ സംവിധാനം ചെയ്ത പടം റീ ഡബ്ബ് ചെയ്തു. പിന്നെ തേരി മേരി ഈ സിനിമകള്‍ക്കെല്ലാം റീ ഡബ്ബ് ചെയ്തു.

പല സമയങ്ങളിലും എന്റെ സംഭാഷണങ്ങളിലെ ക്ലിയര്‍ ഇല്ലായ്മയെ കുറിച്ച് ആളുകള്‍ പറയുമ്പോഴും എന്റെ കേള്‍വി അത് അംഗീകരിച്ചിരുന്നില്ല. നമ്മള്‍ കേള്‍ക്കുന്നതാണല്ലോ നമ്മള്‍ പറയുന്നത്. ഞാന്‍ കുമാരി മുതലാണ് ഇത് കേട്ടുതുടങ്ങിയത്. കുമാരിയില്‍ പക്ഷേ ആ ക്യാരക്ടര്‍ അങ്ങനെയാണെന്ന് ഞാന്‍ ഇപ്പോഴും പറയുന്നു. ആ കഥാപാത്രത്തിന് അത്ര വ്യക്തതയേ പാടുള്ളൂ. പക്ഷേ ഇടയില്‍ എവിടെയോ ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി എന്ന രീതിയിലേക്ക് ഞാന്‍ മാറി.

ഇതോടെ ബാക്കി എല്ലാ ക്യാരക്ടറുകളിലും ഈ പ്രശ്നം വന്നുതുടങ്ങി. എന്റെ സംസാരം ക്ലിയര്‍ അല്ലാത്തത് എനിക്ക് മനസിലാവാത്ത ഒരു ഘട്ടം ഉണ്ടാവുകയും ചെയ്തു. കുമാരിയിലെ കഥാപാത്രത്തെപ്പോലെയാണ് അഭിമുഖങ്ങളിലും പ്രസ് മീറ്റുകളിലുമൊക്കെ ഞാന്‍ ഇരിക്കുന്നത് എന്ന് ആളുകള്‍ പറഞ്ഞെങ്കിലും എനിക്ക് തോന്നിയിരുന്നില്ല.

ഒന്നിന്റെ ഉള്ളില്‍ പെട്ട് കഴിയുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ പറ്റില്ലല്ലോ. തിരിച്ചറിഞ്ഞ് പെരുമാറി തുടങ്ങിയ സമയത്ത് എന്റെ ഡാഡി വളരെ ഹാപ്പിയായിരുന്നു. ചില സമയത്ത് നമ്മള്‍ നമ്മളെ മറക്കുകയും അഹങ്കാരം നമ്മളെ കയറിപ്പിടിക്കുകയും ചെയ്യില്ലേ.

ഞാന്‍ പറയുന്നതാണ് ശരി എന്ന സംഭവം വരും. പല പോരായ്മകളും സംഭവിച്ചു. പലതിലും ഞാന്‍ വിചാരിച്ചത്ര വ്യത്യസ്തത ഉണ്ടായിരുന്നില്ല. അഭിമുഖത്തിലാണെങ്കിലും ഡബ്ബ് ചെയ്യുമ്പോഴും ഇപ്പോള്‍ സൗണ്ട് മാറിയെന്ന് പലരും പറയുന്നുണ്ട്.

ഇത് തന്നെയായിരുന്നില്ലേ മുന്‍പ് എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. അങ്ങനെ അല്ല എന്ന് എനിക്ക് മനസിലാക്കാന്‍ പറ്റിയിരുന്നില്ല. എപ്പോഴും നമ്മള്‍ കേള്‍ക്കുന്നതും കാണുന്നതുപോലെയുമല്ല മറ്റുള്ളവര്‍ കേള്‍ക്കുന്നതും കാണുന്നതും എന്ന ഒരു തിരിച്ചറിവ് ഉണ്ടായി.’ ഷൈന്‍ ടോം പറഞ്ഞു.

Tags