ക്ഷമാപണം നടത്തി ഷൈൻ ടോം ചാക്കോ; വിൻസിയുടെ പരാതി ഒത്ത് തീർപ്പിലേക്കെന്ന് സൂചന

Drug use on film sets; Vinci Aloysius files complaint with Film Chamber against actor Shine Tom Chacko
Drug use on film sets; Vinci Aloysius files complaint with Film Chamber against actor Shine Tom Chacko

 ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്ത് തീർപ്പിലേക്കെന്ന് സൂചന. ഷൈൻ ടോം ചാക്കോയും കുടുംബവും ഇൻറേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിൽ ക്ഷമാപണം നടത്തി. പരാതികൾ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ടതോടെയാണ് ഒത്തുതീർപ്പ് സാധ്യതയിലേക്കെത്തിയത്.

tRootC1469263">

മാധ്യമങ്ങളാണ് വിഷയം ഊതി പെരിപ്പിച്ചതെന്ന് ഷൈന്റെ കുടുംബം ഐസിസിയോട് പറഞ്ഞു.തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് വിൻസിയോട് ഷൈൻ യോഗത്തിൽ പറഞ്ഞതായാണ് സൂചന.വിൻസിയുടെ തീരുമാനം അറിഞ്ഞതിന് ശേഷം നടപടിയെടുക്കാമെന്നാണ് സിനിമ സംഘടനകളുടെ തീരുമാനം. പരാതി പിൻവലിച്ചാൽ വിഷയം അതോടെ അവസാനിപ്പിക്കുമെന്ന നിലപാടിലാണ് ഫിലിം ചേമ്പർ.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിയമ നടപടികളിലേക്കില്ലെന്ന് വിന്‍സി അലോഷ്യസ് ആവര്‍ത്തിച്ചിരുന്നു. നിയമനടപടികളിലേക്ക് പോകില്ലെന്ന് ആദ്യ ദിവസം മുതല്‍ താന്‍ പറയുന്നതാണെന്നും അതില്‍ ആളുകള്‍ക്ക് പല കാഴ്ചപ്പാടുകളും ഉണ്ടാകുമെന്നും എങ്കിലും അതിലേക്കില്ലെന്നും വിന്‍സി വ്യക്തമാക്കിയിരുന്നു. നിലവിലെ ഐസിസി – സിനിമ സംഘടനകളുടെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയെന്നും വിന്‍സി പറഞ്ഞിരുന്നു. ഐസിസിക്ക് മുന്നില്‍ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിന്‍സി.
 

Tags