‘ഷെഫീക്കിന്റെ സന്തോഷം’ ഒടിടിയിൽ റിലീസ് ചെയ്തു

fgffgg


നവാഗതനായ അനൂപ് പന്തളം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന സിനിമ ക്ലീൻ U സർട്ടിഫിക്കറ്റുമായി നവംബർ 24ന്  പ്രദർശനത്തിന്എത്തി . ഇപ്പോൾ സിനിമ ഒടിടിയിൽ റിലീസ് ചെയ്തു. ചിത്രം ആമസോൺ പ്രൈം, മനോരമമാക്സ് സിമ്പ്ലി സൗത്ത് എന്നിവയിൽ റിലീസ്ആയി.

അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. രണ്ട് മണിക്കൂറും നാല് മിനിട്ടുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിര്‍വഹിക്കുന്നത് എൽദോ ഐസക്കാണ്. നൗഫൽ അബ്‍ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റെ സം​ഗീത സംവിധാനം ഷാൻ റഹ്മാനാണ്. നായകനായ ഉണ്ണി മുകുന്ദന്റെ അച്ഛൻ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ ഉണ്ട്.
 

Share this story