ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈയിലെ ബംഗ്ലാവില്‍ അതിക്രമിച്ചു കയറിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍

sharukkhan


ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈയിലെ ബംഗ്ലാവില്‍ അതിക്രമിച്ചു കയറിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. ഗുജറാത്തില്‍ നിന്ന് വന്നതാണെന്നും 'പഠാന്‍' താരത്തെ കാണാന്‍ ആഗ്രഹിച്ചാണ് മന്നത്തില്‍ കയറിയതെന്നുമാണ് 20നും 22നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പൊലീസിന് നല്‍കിയമൊഴി.

മുംബൈ പൊലീസ് പറയുന്നതനുസരിച്ച്, പുറത്തെ മതില്‍ തുരന്ന് മന്നത്തിന്റെ പരിസരത്ത് പ്രവേശിച്ച ശേഷമാണ് സുരക്ഷാ ഗാര്‍ഡുകള്‍ ഇവരെ പിടികൂടിയത്. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) പ്രകാരം ഇവര്‍ക്കെതിരെ അതിക്രമത്തിന് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Share this story