തീപ്പൊരി പ്രകടനവുമായി ഷെയ്ൻ നിഗം; കബഡി പശ്ചാത്തലത്തിൽ 'ബൾട്ടി'

shane
shane

വാശിയേറിയ കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉൾക്കൊള്ളിച്ചുകൊണ്ട് ഷെയിൻ നിഗം നായകനായെത്തുന്ന 'ബൾട്ടി'യുടെ ഒഫീഷ്യൽ ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്തിറങ്ങി. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെടുന്നത്. എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ്ജ് അലക്‌സാണ്ടർ എന്നിവർ നിർമിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്‌പോർട്‌സ് ആക്ഷൻ ചിത്രം.

tRootC1469263">

കുത്ത് പാട്ടിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ഗ്ലിംപ്സിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് ലഭിച്ചിരിക്കുന്നത്. ഓണത്തിന് പുറത്തിറങ്ങുന്ന ആഘോഷചിത്രം ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. കേരള തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. തമിഴും മലയാളവും ഇടകലർന്ന ഭാഷസംസാരിക്കുന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും പശ്ചാത്തലമായി വരുന്നുണ്ട്.

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ വൻവിജയത്തിന് ശേഷം സന്തോഷ് ടി. കുരുവിള നിർമിക്കുന്ന ചിത്രം കൂടിയാണ് 'ബൾട്ടി'. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ 'ബൾട്ടി'യിൽ ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും പങ്കുചേരുന്നു. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും. ചിത്രത്തിലെ സുപ്രധാന താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി: അലക്‌സ് ജെ. പുളിക്കൽ, വരികൾ: വിനായക് ശശികുമാർ, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫി: ആക്ഷൻ സന്തോഷ്, വിക്കി മാസ്റ്റർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: നിതിൻ ലൂക്കോസ്, ഡിഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആർഎം, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്‌സ്: ആക്‌സൽ മീഡിയ, ഫോക്‌സ്‌ഡോട്ട് മീഡിയ, മിക്‌സിങ്: എം.ആർ. രാജാകൃഷ്ണൻ, പ്രോജെക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു പോസ്റ്റ് പ്രൊഡക്ഷൻ: എന്റർടെയ്ൻമെന്റ്‌സ്, എസ്ടികെ ഫ്രെയിംസ് സിഎഫ്ഒ: ജോബിഷ് ആന്റണി, സിഒഒ: അരുൺ സി. തമ്പി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്റർടെയ്ൻമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്. ടൈറ്റിൽ ഡിസൈൻ: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാഖി, മാർക്കറ്റിങ് ആൻഡ് വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽഎൽപി, പിആർഒ: ഹെയിൻസ്.

Tags