ശാലു മേനോനുമായുള്ള വിവാഹമോചനം; പ്രതികരണവുമായി സജി നായര്‍

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ . 2016ലാണ് ശാലു നടനായ സജി നായരെ വിവാഹം കഴിച്ചത്. അന്ന് ഏറെ വാര്‍ത്ത പ്രധാന്യം നേടിയതായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ത്ത.
എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ഇരുവരും പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ശാലു മേനോന്‍ തന്നെയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് വിശദമായ അഭിമുഖവും താരം നല്‍കിയിരുന്നു.
നല്ലൊരു കുടുംബം കൊണ്ട് പോകണം എന്ന് ആഗ്രഹിച്ചിരുന്നു. എല്ലാം അറിയുന്ന ആളെയാണ് വിവാഹം കഴിച്ചത് എന്നായിരുന്നു ചിന്ത. എന്നാൽ പിന്നീട് വിവാഹം വേണ്ട എന്നു വരെ തോന്നിപോയെന്ന് ശാലു മേനോന്‍ അന്ന് അഭിമുഖത്തില്‍ പറഞ്ഞു.
ശാലുവിന്‍റെ ഈ പ്രതികരണത്തോട് ഇപ്പോള്‍ മനസ് തുറക്കുകയാണ് ഭര്‍ത്താവായിരുന്ന സജി നായര്‍. വീണ്ടും അഭിനയ രംഗത്ത് സജീവമാകാനുള്ള ശ്രമത്തിലാണ് സജി.കുടുംബശ്രീ ശാരദ എന്ന സീ കേരളത്തിലെ സീരിയലിലാണ് സജി ഇപ്പോള്‍ അഭിനയിക്കുന്നത്.
. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജി പറഞ്ഞത്. ശാലുമേനോന്‍റെ പ്രസ്താവനകളോട് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പറയുന്നവർ പറഞ്ഞോട്ടെ, എനിക്ക് അതൊന്നും നോക്കാൻ തല്‍ക്കാലം നേരം ഇല്ലെന്നും സജി വ്യക്തമാക്കുന്നു.
എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ ഇപ്പോൾ പറയാൻ ഉള്ളൂവെന്ന് പറയുന്ന സജി. തിരിച്ചു പറയാൻ തുടങ്ങി കഴിഞ്ഞാൽ,നമ്മളും അവരും തമ്മില്‍ വ്യത്യാസവും ഇല്ലാതെ ആകും. ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. കുറച്ചധികം പറയാനുണ്ട്, അതിനുള്ള സമയം എത്തിയാല്‍ ഞാൻ പറയും. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയുന്നത് അല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം എന്നും സജി ചോദിക്കുന്നു.