എനിക്ക് എ ഫിലിമുകൾ ഒന്നും ഇഷ്ടമല്ല, അതുകൊണ്ട് ചെയ്ത കഥാപാത്രങ്ങളോട് ഒന്നും ഇഷ്ടം തോന്നിയിട്ടില്ലെന്ന് ഷക്കീല

shakeela
ഞാൻ അഭിനയിച്ച സിനിമകളിൽ കിന്നാര തുമ്പി മാത്രമാണ് കണ്ടത്. അതിന്റെ സം​ഗീതം കേട്ട് തന്നെ ഞാൻ ടെൻഷൻ ആയിപ്പോയി. എനിക്ക് എ ഫിലിമുകൾ ഒന്നും ഇഷ്ടമല്ല.

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ് താരം. ഇപ്പോഴിതാ തന്റെ സിനിമകൾ ഒന്നും കാണാറില്ലെന്ന് പറയുകയാണ് ഷക്കീല. 

ഞാൻ അഭിനയിച്ച സിനിമകളിൽ കിന്നാര തുമ്പി മാത്രമാണ് കണ്ടത്. അതിന്റെ സം​ഗീതം കേട്ട് തന്നെ ഞാൻ ടെൻഷൻ ആയിപ്പോയി. എനിക്ക് എ ഫിലിമുകൾ ഒന്നും ഇഷ്ടമല്ല. അതുകൊണ്ട് ചെയ്ത കഥാപാത്രങ്ങളോട് ഒന്നും ഇഷ്ടം തോന്നിയിട്ടില്ല. അതല്ലാത്ത കഥാപാത്രങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ ഇതുവരെയും എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ കിട്ടിയിട്ടില്ല. അക്കാലത്തെ ഒരു വേവ് ആയിരുന്നു. 

അപ്പോൾ എനിക്ക് ഒരുപാട് സിനിമകൾ കിട്ടി. അഭിനയിച്ചതിനെല്ലാം എനിക്ക് നല്ല പൈസയും കിട്ടി. എന്നോട് പറയുന്ന കഥയാവില്ല എടുക്കുന്നത്. അതുകൊണ്ട് കഥ കേൾക്കാനുള്ള സമയം ഞാൻ കളയാറില്ല. ഒരു നല്ല സീൻ, ഒരു മാർക്കറ്റ് സീൻ, ഒരു ഹസ്ബൻസ് സീൻ ഇതിത്രയും കഴിയുമ്പോൾ ഒരു ദിവസത്തെ ഷൂട്ട് കഴിയും. 

പൈസ വാങ്ങും പോകും. ഇതിൽ നല്ലത് എന്ന് ഏത് സീൻ ഞാൻ പറയും.  എനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നുണ്ട്. ഇനി ചെയ്യും. നല്ല കുറേ കഥാപാത്രങ്ങൾ എന്റെ മനസിൽ ഉണ്ട്. ഞാൻ സീരിയസായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷെ എന്റെ ഫേസിന് അത് പറ്റുന്നില്ലെന്ന് സംവിധായകൻ പറഞ്ഞു. 

Share this story