തീയേറ്റർ കത്തിച്ച് ഷാജി പാപ്പനും പിള്ളേരും ; ബോക്സ് ഓഫീസിൽ കുതിച്ച് “ആട് 3”

Shaji Pappan and his sons set the theater on fire; “Aadu 3” surges at the box office

 മിഥുൻ മാനുവൽ തോമസ് – ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ “ആട് 3” ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തുന്നു. റിലീസ് ചെയ്ത ആദ്യ ഷോ മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ബുക്ക് മൈ ഷോയിൽ പുതിയ റെക്കോർഡുകൾ കുറിക്കുകയാണ്. മണിക്കൂറിൽ 23,000-ൽ അധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ മാത്രം മലയാള ചിത്രം എന്ന നേട്ടം ആട് 3 സ്വന്തമാക്കി. എമ്പുരാൻ, തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കേരള – ഗ്ലോബൽ ഓപ്പണിംഗ് നേടുമെന്ന് ഉറപ്പായ ചിത്രം ആദ്യാവസാനം ചിരിയും ത്രസിപ്പിക്കുന്ന ഫാന്റസി ദൃശ്യങ്ങളും നിറഞ്ഞ ഒരു തീയേറ്റർ അനുഭവമാണ് നൽകുന്നത്. ആട് ഫ്രഞ്ചൈസിയുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. തിരക്ക് പരിഗണിച്ച് കേരളത്തിലുടനീളം എക്സ്ട്രാ ഷോകളും കൂടുതൽ സ്ക്രീനുകളും അനുവദിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജയസൂര്യയ്ക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, ധർമ്മജൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. പാട്ടും നൃത്തവും ആക്ഷനും കോർത്തിണക്കിയ ഈ ഫൺ റൈഡ് യുവാക്കൾക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. ചിത്രത്തിന് ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് ആരാധകർക്കിടയിൽ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്.

Tags