എന്ത് മേനോന്‍ ആയാലും, നായരായാലും,ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം,പേരൊക്കെ ഭൂമിയില്‍ വന്നശേഷം കിട്ടുന്നതല്ലെ ...നടി സംയുക്തയ്ക്കെതിരെ ഷൈന്‍ ടോം ചാക്കോ

samyuktha
ചെറിയ സിനിമകള്‍ക്കൊന്നും അവര്‍ വരില്ല. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. കമ്മിറ്റ്മെന്‍റ് ഇല്ലയ്മയല്ല, ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത്"

ബൂമറാംഗ് എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍ പങ്കെടുക്കാത്ത നടി സംയുക്തയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത്. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നടന്‍ നടിക്കെതിരെ തിരിഞ്ഞത്. 

തന്‍റെ പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്ന സംയുക്തയുടെ അടുത്തകാലത്ത് വന്ന പ്രസ്താവനയെ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ്  ഷൈന്‍ ടോം ചാക്കോയുടെ വിമര്‍ശനം.

"ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല. എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. 

പേരൊക്കെ ഭൂമിയില്‍ വന്നശേഷം കിട്ടുന്നതല്ലെ. ചെറിയ സിനിമകള്‍ക്കൊന്നും അവര്‍ വരില്ല. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. കമ്മിറ്റ്മെന്‍റ് ഇല്ലയ്മയല്ല, ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത്" - ഷൈന്‍ ടോം ആരോപിച്ചു. 

Share this story