എന്റെ കൊക്കയ്ന്‍ കേസ്: ചിലപ്പോള്‍ സിനിമയാകാം ആകാതിരിക്കാം , റൈറ്റ്‌സ് അമല്‍ നീരദ് വാങ്ങി കഴിഞ്ഞുവെന്ന് ഷൈന്‍ ടോം ചാക്കോ

‘ക്രിസ്റ്റഫര്‍’ ആണ് ഷൈന്‍ ടോം ചാക്കോയുടെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നല്‍കിയ അഭിമുഖത്തിലെ ചില വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്റെ കൊക്കെയ്ന്‍ കേസ് സിനിമയാക്കാനുള്ള റൈറ്റ്‌സ് സംവിധായകന്‍ അമല്‍ നീരദ് വാങ്ങി കഴിഞ്ഞു എന്നാണ് ഷൈന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
2015 തന്റെ കരിയറില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു മയക്കുമരുന്ന് കേസില്‍ ഷൈന്‍ അറസ്റ്റിലായതും രണ്ട് മാസത്തോളം ജയിലില്‍ കിടന്നതും.ജയിലിലായിരുന്ന സമയത്തെ അനുഭവങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും പലപ്പോഴും ഷൈന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
സിനിമയില്‍ മോശം കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടും എന്ന് ചിന്തിച്ചാണ് ജയിലില്‍ കിടന്നപ്പോള്‍ സ്വയം സമാധാനിച്ചിരുന്നത് എന്നും ഷൈന്‍ പറഞ്ഞിട്ടുണ്ടായിരുന്നു.”എന്റെ കൊക്കയ്ന്‍ കേസ് സിനിമയാക്കാനുള്ള റൈറ്റ്‌സ് അമല്‍ നീരദ് വാങ്ങി കഴിഞ്ഞു. ചിലപ്പോള്‍ സിനിമയാകാം ആകാതിരിക്കാം” എന്നാണ് ഷൈന്‍ വ്യക്തമാക്കിയിരിക്കുന്നത്.