വിമർശിക്കുന്നവർ ‘ലൈംഗിക വിഷാദികൾ’, ‘നഗ്നത കാമം മാത്രമല്ല, നാടകം ആവശ്യപ്പെടുന്ന സാഹചര്യം’ ; പിന്തുണയുമായി ജോയ് മാത്യു

If you are afraid of becoming the opposition leader, work at a language institute; Actor Joy Mathew mocks Pinarayi Vijayan

 ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തെയും അതിലെ നഗ്നതാ ദൃശ്യങ്ങളെയും പിന്തുണച്ച് നടൻ ജോയ് മാത്യു രംഗത്ത്. നാടകത്തിലെ ഒരു സ്ത്രീ കഥാപാത്രത്തിന്റെ പ്രകടനത്തെ മാത്രം അടർത്തിമാറ്റി അശ്ലീലച്ചുവയോടെ വിമർശിക്കുന്നവർ ‘ലൈംഗിക വിഷാദികൾ’ ആണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നഗ്നതയെന്നാൽ കാമം മാത്രമല്ലെന്നും, നാടകം ആവശ്യപ്പെടുന്ന സാഹചര്യം മാത്രമാണ് അതെന്നും ജോയ് മാത്യു ചൂണ്ടിക്കാണിച്ചു.

യൂറോപ്പിൽ ആണും പെണ്ണും പൂർണനഗ്നരായി അഭിനയിച്ച നാടകങ്ങൾക്ക് താൻ സാക്ഷിയായിട്ടുണ്ടെന്നും, അവിടെയെല്ലാം നഗ്നതയെന്നത് പ്രേക്ഷകന്റെ ലൈംഗിക ചോദനകളെ ഉണർത്താനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അത്തരം നാടകങ്ങൾ ആസ്വദിക്കാൻ കലാപരമായ ശിക്ഷണം ആവശ്യമാണ്. എന്നാൽ ഡിവൈഎഫ്‌ഐ വേദിയിലെ നാടകത്തെ സമഗ്രതയിൽ ആസ്വദിക്കാൻ കഴിയാതെ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കേരളത്തിലെ ആൺപരിഷകളാണ് ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നതെന്നും ജോയ് മാത്യു തുറന്നടിച്ചു.

അതേസമയം, നാടകാവതരണ വേദി തിരഞ്ഞെടുക്കുന്നതിൽ ചില ഔചിത്യക്കുറവുകൾ ഉണ്ടായെന്നും ജോയ് മാത്യു വിമർശിച്ചു. രക്തസാക്ഷിത്വം വരിച്ച ഒരാളുടെയും അന്തരിച്ച മറ്റൊരു ഉന്നത നേതാവിന്റെയും ചിത്രങ്ങൾക്ക് മുൻപിൽ ഇത്തരം രംഗങ്ങൾ അഭിനയിക്കുന്നത് മറ്റുള്ളവർക്ക് ട്രോളാൻ അവസരം നൽകും. മറിച്ച്, ഒരു തിരശീല ഉപയോഗിച്ച് പശ്ചാത്തലം സജ്ജീകരിച്ചിരുന്നെങ്കിൽ നാടകത്തിന് മാറ്റ് കൂടിയേനെ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

Tags