രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയ്ക്ക് ഐക്യദാർഡ്യവുമായി ഡബ്ല്യൂസിസി

wcc

സംവിധായകൻ രഞ്ജിത്തിന് എതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡബ്ല്യൂസിസി. ഹൈക്കോടതി റിപ്പോർട്ടിനിടയിലും സിനിമാ പോളിസിക്കിടയിലും ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണെന്ന് ഡബ്ല്യൂസിസി വ്യക്തമാക്കി. കുറ്റവാളിയുടെ ധൈര്യത്തിന്റെ ഉറവിടം ഏതാണെന്ന് മനസിലാവുന്നില്ലെന്ന് ഡബ്ല്യൂസിസി പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. 

കേരള സമൂഹത്തില്‍ വീണ്ടും മറ്റൊരുയുവനടിയുടെ ഗുരുതര ആരോപണം ആഞ്ഞടിക്കുന്നു. എന്ന് പറഞ്ഞുക്കൊണ്ടാണ് പ്രസ്താവന ആരംഭിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിനെതിരെ ആണ് ഈ പുതിയ ആരോപണം. ഹൈക്കോടതി റിപ്പോര്‍ട്ടിനിടയിലും , സിനിമാ പോളിസിക്കിടയിലും , ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും? എന്ന് പ്രസ്താവനയിൽ പറയുന്നു.

ഐസി അംഗങ്ങൾ സൈറ്റിൽ ഇത്രയും ഗൌരവകരമായ സംഭവങ്ങൾ ഉണ്ടായിട്ടും അതിജീവിതയെ ബന്ധപ്പെടാൻ ശ്രമിക്കാത്തതും കുറിപ്പിൽ ചോദ്യം ചെയ്യുന്നുണ്ട്. ഒരു ചെറിയ സിനിമാ സെറ്റിൽ ഒരു നടിയ്ക്ക് നേരെ നടന്ന ലൈംഗികാതിക്രമം അധികൃതർ അറിഞ്ഞില്ലെന്ന് പറയുന്നതിനെയും കുറിപ്പിൽ വിമർശിക്കുന്നുണ്ട്. ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങൾ എങ്ങനെയാണ് ഒരു ഐസിയെ നിശബ്ദമാക്കിയതെന്ന് കാണിക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. അവൾക്കൊപ്പം എന്ന ഹാഷ്ടാഗോട് കൂടിയാണ് ഡബ്ല്യൂസിസിയുടെ പോസ്റ്റ്.

അതിജീവിതർ എപ്പോഴും വിശ്വാസവും പിന്തുണയും അർഹിക്കുന്നുണ്ടെന്നും, തുറന്നുപറച്ചിലുകൾ ഒരിക്കലും എളുപ്പമായിരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കാൻ തങ്ങൾ പ്രതിഞ്ജാബദ്ധരാക്കിയിക്കുമെന്ന് ഡബ്ല്യൂസിസി വ്യക്തമാക്കി.
 

Tags