സീരിയൽ നടിയും ബിഗ് ബോസ് താരവുമായ അനുമോൾ വിവാഹിതയായി

anu

നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തി

സീരിയൽ നടിയും ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവുമായ അനുമോൾ വിവാഹിതയായി. ഭുവനേശ് ആണ് വരൻ. ഇന്ന് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 

നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തി.വിവാഹ ചിത്രങ്ങളും അനുമോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Tags