'അകത്തേക്ക് വിടാമോ , ഞാനീ പടത്തിലെ നായികയാ'; കൂലി കാണാനെത്തിയ ശ്രുതി ഹാസനെ തടഞ്ഞ് സെക്യൂരിറ്റി

'Can I let you in, I'm the heroine of this film'; Security stops Shruti Haasan who came to see her salary
'Can I let you in, I'm the heroine of this film'; Security stops Shruti Haasan who came to see her salary

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനംചെയ്ത കൂലി ഈ മാസം 14-നാണ്  തിയേറ്ററുകളിലെത്തിയത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായികയായെത്തിയത്. സിനിമ കാണാൻ തിയേറ്ററിലെത്തിയ ശ്രുതിയെ ആളറിയാതെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞുവെച്ച സംഭവമാണ് സോഷ്യൽ മീഡിയാ ലോകത്തെ പുതിയ ചർച്ച. സിനിമയുടെ റിലീസ് ദിവസമാണിത് നടന്നത്.

tRootC1469263">

സുഹൃത്തുക്കൾക്കൊപ്പം ശ്രുതി ഹാസൻ തിയേറ്ററിലെത്തിയപ്പോൾ ഇവരുണ്ടായിരുന്ന കാർ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. രസകരമായാണ് ശ്രുതി ഇതിനോട് പ്രതികരിച്ചത്.

‘‘ഞാൻ ഈ സിനിമയിലുണ്ട്, ദയവായി എന്നെ കടത്തി വിടൂ അണ്ണാ, ഞാൻ ഈ പടത്തിലെ നായികയാണ്’’ എന്നാണ് ശ്രുതി സെക്യൂരിറ്റിയോട് പ്രതികരിച്ചത്. താരത്തിന്റെ അപേക്ഷ കേട്ട് പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളേയും വീഡിയോയിൽ കാണാം. വീഡിയോ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്.

രജനീകാന്തിന്റെ കരിയർ തുടങ്ങി 50 വർഷമായ വേളയിൽ എത്തിയ ചിത്രമാണ് കൂലി. പ്രീതി എന്ന കഥാപാത്രമായാണ് ശ്രുതി ഹാസൻ എത്തിയത്. നാ​ഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ആമിർ ഖാൻ, രച്ചിത റാം, സത്യരാജ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ. പൂജ ഹെ​ഗ്ഡേ അതിഥി വേഷത്തിലെത്തി. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിച്ചത്.

Tags