‘കാട്ടാളന്‍’ സെക്കന്റ് ലുക്ക് പുറത്ത്; ആഗോള റിലീസ് മെയ് 14 ന്
ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കാട്ടാളന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പ്രേക്ഷകരെ ത്രസിപ്പിച്ച ഫസ്റ്റ് ലുക്കിന് ശേഷം, ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്. ആനവേട്ടയുടെ പ്രകമ്പനം കൊള്ളിക്കുന്ന മാസ്സ് ആക്ഷന്റെ സൂചന നല്‍കുന്ന പോസ്റ്ററില്‍, മലയാള സിനിമാ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത മാസ്സ് അവതാരമായാണ് ആന്റണി വര്‍ഗീസിനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിനോട് നീതി പുലര്‍ത്തുന്ന ലുക്കിലാണ് ആന്റണി വര്‍ഗീസിനെ ഫസ്റ്റ് ലുക്കിലും, ഇപ്പോള്‍ വന്നിരിക്കുന്ന സെക്കന്റ് ലുക്കിലും അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ വമ്പന്‍ റിലീസുകളിലൊന്നായി ചിത്രം 2026 മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മാര്‍ക്കോ’ എന്ന പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷന്‍ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. മാസിന്റെയും ആക്ഷന്റെയും കാര്യത്തില്‍ ചിത്രം മാര്‍ക്കോയെയും വെല്ലും എന്ന സൂചനയാണ് പോസ്റ്ററുകള്‍ നല്‍കുന്നത്. ( Antony Varghese’s ‘Kattalan’ movie second look poster)
tRootC1469263">ചിത്രത്തിന്റെ ആദ്യ ടീസര്‍ ജനുവരി 16 നു പുറത്തു വരും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് ഡീലുകളില്‍ ഒന്ന് ഇതിനോടകം സ്വന്തമാക്കിയ ചിത്രം, ഷൂട്ടിംഗ് പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ മലയാളത്തിലെ പല പ്രീ റിലീസ് റെക്കോര്‍ഡുകളും ഭേദിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫാര്‍സ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പന്‍ വിദേശ റിലീസിനായി ‘കാട്ടാളന്‍’ ഒരുങ്ങുന്നത്. ഓങ് ബാക്ക് സീരീസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷന്‍ ത്രില്ലറുകള്‍ക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തില്‍ ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തായ്ലന്റില്‍ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ ‘പോങ്’ എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.
കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റര്‍ തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടര്‍ അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന ഈ പ്രോജക്ട് മെഗാ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. ദുഷാര വിജയന്‍ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തില്‍, പുഷ്പ, ജയിലര്‍ എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനില്‍, മാര്‍ക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീര്‍ദുഹാന്‍ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, ‘കില്‍’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാര്‍ഥ് തിവാരി, മലയാളത്തില്‍ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും സിംഗറുമായ ഹനാന്‍ഷാ, റാപ്പര്‍ ബേബി ജീന്‍, ഹിപ്സ്റ്റര്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നു. ജോബി വര്‍ഗീസ്, പോള്‍ ജോര്‍ജ് , ജെറോ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ഉണ്ണി ആര്‍ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.
.jpg)


