ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന 'ആശ' എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രവചനാതീതമായ ഭാവങ്ങളോടെയാണ് പോസ്റ്ററിൽ ഇരുവരെയും അവതരിപ്പിച്ചിരിക്കുന്നത്.
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്. പ്രവചനാതീതമായ മുഖഭാവങ്ങളുമായാണ് ഉർവശിയേയും ജോജുവിനേയും പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളായിരിക്കും പ്രേക്ഷകർക്ക് 'ആശ'യിലൂടെ അവതരിപ്പിക്കുന്നതെന്ന് പോസ്റ്റർ സൂചന നൽകുന്നുണ്ട്.
tRootC1469263">അങ്ങേയറ്റം സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രമായാണ് ചിത്രത്തിൽ ഉർവശി എത്തുന്നത്. പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഉർവശിയുടെ തീക്ഷ്ണമായ നോട്ടം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ജോജു ജോർജും മുൻപെങ്ങും കാണാത്ത വിധത്തിലുള്ള വേറിട്ടൊരു ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. നടി ഉർവ്വശിയുടെ വേറിട്ട വേഷപ്പകർച്ചയുമായി 'ആശ'യുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.
.jpg)


