ഞാൻ സ്ക്രിപ്റ്റ് കേൾക്കാറില്ല, അത് ഇൻസൾട്ട് ചെയ്യുന്ന പോലെയാകും’; അജു വർഗ്ഗീസ് പറഞ്ഞതിങ്ങനെ

aju
മലയാളിയുടെ പ്രിയപ്പെട്ട നടൻ അജു വർ​​​​ഗ്​​​ഗീസ് നിരവധി സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ട്. കോമഡ‍ി സീനുകളിൽ അജു വർ​ഗ്​ഗീസിൻ്റേതായ ചില പൊടിക്കൈകൾ തീയേറ്ററുകളിൽ ചിരിമഴയും തീർക്കാറുണ്ട്. ആദ്യ കലത്തെ സിനിമകൾ തൊട്ട് എല്ലാം ആസ്വാദകർ ഏറ്റെടുക്കുകയും ചെയ്തതാണ്. എന്നാൽ നടൻ സിനിമകൾ തെരഞ്ഞെടുക്കുന്നതിനെപ്പറ്റിയും സ്ക്രിപ്റ്റ് കേൾക്കുന്നതിനെപ്പറ്റിയുമാണ് ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. താൻ സ്ക്രിപ്റ്റ് കേൾക്കാറില്ലെന്നും അപ്പോൾ ഉറക്കം വരുമെന്നുമാണ് നടൻ പറഞ്ഞിരിക്കുന്നത്.
tRootC1469263">
കഥ കേൾക്കാറില്ലെന്ന് നടൻ മുന്നെ പറഞ്ഞതാണ്. ഇപ്പോഴാണ് അതിനെപ്പറ്റി വിശദീകരണങ്ങളുമായി നടൻ രം​ഗത്തെത്തിയത്. കഥകേൾക്കുന്നതിനിടെ ഉറങ്ങിയാൽ അത് അവരെ ഇൻസൾട്ട് ചെയ്യുന്നത് പോലെയാണെന്നും നടൻ പറയുന്നു. എനിക്ക് അവരെ വിശ്വാസമാണെന്നാണ് അജു പറഞ്ഞത്. അജു വർ​ഗ്​ഗീസിൻ്റ ഏറെ ശ്രദ്ദേയമായന സിനിമയാണ് വെള്ളിമൂങ്ങ. നിരവധി രസകരമായ നർമ മുഹൂർത്തങ്ങൾ കൊണ്ട് നടൻ അതിൽ കാണികളെ കൈയിലെടുക്കുകയും ചെയ്തതാണ്. എന്നാൽ ഈ സിനിമയുടെ കഥ കേൾക്കുന്നതിനിടയിലും താൻ ഉറങ്ങിപ്പോയിട്ടുണ്ടെന്നാണ് നടൻ പറഞ്ഞത്.
ഏറ്റവും പുതുതായി ഇറങ്ങിയ സിനിമ അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാപാത്രത്തിൽ എത്തിയ സർവം മായ യാണ്. ഇതിലും അജു വർ​ഗ്​ഗീസി‌ൻ്റെ പ്രകടനം മികച്ച് നിൽക്കുന്നതാണ്. ഒട്ടേറെ തമാശകൾ അജിവിൻ്റെ കഥാപാപാത്രം സിനിമയിൽ കൈകാര്യം ചെയ്യുന്നുമുണ്ട്

Tags