‘ഇതും കടന്നുപോകും’ ; പ്രയാസങ്ങളിൽ കൂടെ നിന്നവരോടു നന്ദി പറയുന്നുവെന്നു സയനോര
Tue, 27 Dec 2022

കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിലാണ് സയനോരയുടെ അച്ഛന് പരിക്കേറ്റത്
അപകടത്തില്‍ പെട്ട് കിടപ്പിലായ അച്ഛന്‍റെ അടുത്തിരുന്നു ഗാനം ആലപിച്ച് ഗായിക സയനോരയും കുടുംബാഗങ്ങളും. ക്രിസ്മസിനോടനുബന്ധിച്ചു ഗായിക പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിലാണ് സയനോരയുടെ അച്ഛന് പരിക്കേറ്റത്. ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗായിക ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്കൊപ്പം ഇട്ട കുറിപ്പില്‍ പറയുന്നു.
എല്ലാവരും തന്റെ അച്ഛനായി പ്രാർഥിക്കണമെന്നും സയനോര അഭ്യർഥിച്ചു. പ്രയാസങ്ങളിൽ കൂടെ നിന്നവരോടു നന്ദി പറയുന്നുവെന്നു കുറിച്ച സയനോര, ‘ഇതും കടന്നുപോകും’ എന്ന പ്രതീക്ഷയുടെ വാക്കുകൾ പങ്കുവച്ചുകൊണ്ടാണ് ക്രിസ്മസ് ആശംസകൾ നേർന്നത്.