സൗബിന്‍ ചിത്രം ‘മ്യാവൂ’വിന്റെ ടീസര്‍ പുറത്തിറങ്ങി

സൗബിന്‍ ചിത്രം ‘മ്യാവൂ’വിന്റെ ടീസര്‍ പുറത്തിറങ്ങി

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാല്‍ ജോസ് ചിത്രം ‘മ്യാവൂ’ വിന്റെ ടീസര്‍ പുറത്തിറങ്ങി. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രവാസികളുടെ ജീവിതം പറയുന്ന ലാല്‍ ജോസ് ചിത്രമാണ് ‘മ്യാവൂ’. സലിംകൂമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

tRootC1469263">

സിനിമയുടെ ചിത്രീകരണം പൂര്‍ണമായും യുഎയിലാണ്. ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് ആണ് സംഗീതം.

ലൈന്‍ പ്രൊഡ്യുസര്‍ വിനോദ് ഷൊര്‍ണ്ണൂര്‍, കല അജയന്‍ മങ്ങാട്,മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, സ്റ്റില്‍സ്ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘു രാമ വര്‍മ്മ, രഞ്ജിത്ത് കരുണാകരന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്.

The post സൗബിന്‍ ചിത്രം ‘മ്യാവൂ’വിന്റെ ടീസര്‍ പുറത്തിറങ്ങി first appeared on Keralaonlinenews.