രണ്ടാം വാരത്തിലെ ശനിയാഴ്ചയും കളം നിറഞ്ഞ്കളങ്കാവൽ
റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മമ്മൂട്ടി ചിത്രം കളങ്കാവൽ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദർശനം തുടർന്നത്. നിരവധി പേരാണ് സിനിമ കാണാൻ തീയേറ്ററുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്. വലിയ ബുക്കിങാണ് രണ്ടമത്തെ ശനിയാഴ്ച ചിത്രത്തിനുണ്ടായിരുന്നത്. മുന്നൂറിൽ പരം സ്ക്രീനുകളിലാണ് സിനിമ രണ്ടാം വാരത്തിൽ പ്രദർശിപ്പിച്ചത്. ഇത് കേരളത്തിൽ മാത്രമാണ്. ഇതിന് പുറമെ രാജ്യത്തിനകത്തും പുറത്തും നിരവധി സ്ക്രീനുകളിലും പ്രദർശനം തുടരുന്നുണ്ട്.
tRootC1469263">അതോടൊപ്പം സിനിമയുടെ ബിഹൈൻ്റ് ദി സീൻസ് ദൃശ്യങ്ങളും കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഇതിനും വലിയ പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ വീഡിയോ ലൈക്ക് ചെയ്യുകയും വീഡിയോയോട് പ്രതികരിക്കുകയും ചെയ്തു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമ സംവിധാനം ചെയ്തത് ജിതിൻ കെ ജോസാണ്. ഇതുവരെ മമ്മൂട്ടി അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചത്. ക്രൂരനായ കൊലപാതകിയായി പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി സിനിമയിലെത്തിയത്. കഥാപാത്രത്തെ സിനിമ ആസ്വാദകർ ഇരു കൈയും നീട്ടി സ്വീകരിക്കുയും ചെയ്തിരുന്നു. നിരവധി പ്രമുഖരുൾപ്പടെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വരുകയും ചെയ്തിരുന്നു.
.jpg)


