പ്രേക്ഷകരുടെ വലിയ സ്നേഹത്തിനും കരുതലിനും മുന്നിൽ ഒരു സാധാരണ മനുഷ്യനായി ഞാൻ കൈകൂപ്പി നിൽക്കുന്നു - നിവിൻ പോളി
Jan 7, 2026, 19:10 IST
വെറും പത്തു ദിവസം കൊണ്ട് 100 കോടി ക്ലബ്ബ് കീഴടക്കി നിവിൻ പോളി ചരിത്രം കുറിച്ചിരിക്കുകയാണ്. അഖിൽ സത്യൻ ഒരുക്കിയ ‘സർവ്വം മായ’ തിയേറ്ററുകളിൽ വസന്തം തീർക്കുമ്പോൾ, ഇത് കേവലം ഒരു സിനിമാ വിജയമല്ല; മറിച്ച് പരാജയങ്ങൾക്കും പരിഹാസങ്ങൾക്കും നിവിൻ നൽകിയ മധുരപ്രതികാരമാണ്. പഴയ പ്രതാപത്തോടെ, കൂടുതൽ കരുത്തോടെ നിവിൻ പോളി യുഗം തിരിച്ചെത്തിയിരിക്കുന്നു!
tRootC1469263">
സിനിമയുടെ വിജയത്തിന് പിന്നാലെ , മോശം സമയത്തും തന്റെ കൂടെ കരുത്തായി നിന്ന പ്രേക്ഷകർക്ക് നിവിൻ പോളി നന്ദി പറഞ്ഞിരുന്നു. തന്റെ കരിയറിൽ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നപ്പോൾ കൂടെ നിന്നത് പ്രേക്ഷകരാണെന്നാണ് നിവിൻ പോളി പറഞ്ഞത്. വിവാദങ്ങൾ നേരിടേണ്ടി വന്ന സമയത്ത് പ്രേക്ഷകർ കൂടെ നിന്ന ഒരനുഭവം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി പങ്കുവെക്കുന്നുണ്ട്.
“ പ്രേക്ഷകർക്ക് എന്നെ ഇഷ്ടമാണ് എന്നറിയാമായിരുന്നു.പക്ഷേ അത് ഇത്രത്തോളം ആഴമുള്ളതും വൈകരികവുമാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല.പരിചയമുള്ളവരും ഇല്ലാത്തവരുമായവർ അയയ്ക്കുന്ന മെസേജുകളും മറ്റും വായിക്കുമ്പോൾ ഞാനതു തിരിച്ചറിയുന്നു. എന്റെ ജീവിതത്തിൽ ഏറ്റവും കടുപ്പമേറിയ ചില ദിവസങ്ങൾ ഉണ്ടായിരുന്നു.
എനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുമായി ഒരാൾ വന്ന സമയം. കലൂരിലെ വീട്ടിലേക്കു പോകുമ്പോൾ, സ്കൂട്ടറിൽ വന്ന ഒരു കുടുംബം എന്റെ കാറിനു വട്ടം വച്ചുനിർത്തി. അവർ ഭാര്യയും ഭർത്താവും ഒരേ സ്വരത്തിൽ എന്നോടു പറഞ്ഞു: “ഞങ്ങളുണ്ട് കൂടെ; ഇതിലൊന്നും തളരരുത്. ധൈര്യമായി മുന്നോട്ടു പോകണം”. എന്റെ കണ്ണു നിറഞ്ഞു പോയി. എന്റെ ആരാണവർ? അവർക്കു വണ്ടി ഓടിച്ചു നേരെ വീട്ടിൽ പോയാൽ പോരെ? പക്ഷേ, ഞാൻ ചെയ്ത ചില സിനിമകൾ അവരെ സന്തോഷിപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ടാവും വണ്ടി നിർത്തി അടുത്തേക്കു വരാൻ തോന്നിയത്. എന്നാണ് നിവിൻ പോളി പറഞ്ഞത്.
സർവം മായാ കണ്ട ശേഷം ‘അമ്മ തന്നെ വിളിച്ചെന്നും ‘മോനേ, നിന്നെ ജനം ഇത്രയും സ്നേഹിക്കുന്നുണ്ടോ. എനിക്കു പോലും വിശ്വസിക്കാനാവുന്നില്ല.’ എന്നാണ് ‘അമ്മ പറഞ്ഞത് എന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. പ്രേക്ഷകരുടെ ഈ വലിയ സ്നേഹത്തിനും കരുതലിനും മുന്നിൽ ഒരു സാധാരണ മനുഷ്യനായി ഞാൻ കൈകൂപ്പി നിൽക്കുന്നു. ഇനി അവരെ സന്തോഷിപ്പിക്കുന്ന സിനിമകൾ ചെയ്ത് അവർക്കൊപ്പം മുന്നോട്ടു പോകണം. അതാണ് ആഗ്രഹം. പ്രേക്ഷകരെ മറന്ന് ഒരു കളിക്കും ഞാനില്ല. എന്നും നിവിൻ പോളി അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
അജു വർഗീസും നിവിൻ പോളിയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച ചിത്രം കൂടിയാണ് സർവ്വം മായ. ചിത്രത്തിൽ നായിക റിയ ഷിബുവാണ്. തിയേറ്ററുകളിൽ ഹൗസ്ഫുള്ളായി ഇപ്പോഴും പ്രദർശനം തുടരുകയാണ് സർവ്വം മായ
.jpg)


