സർവ്വം മായ ഒടിടി യിൽ എന്ന് മുതൽ സ്ട്രീം ചെയ്യുമെന്ന്
നിവിൻ പോളിയുടെ തിരിച്ചുവരവാണ് സർവ്വം മായ എന്ന ചിത്രത്തിലൂടെ നടന്നിരിക്കുന്നത്. മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ കുതിക്കുന്ന ചിത്രം 50 കോടി എന്ന കളക്ഷൻ റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. പ്രേമത്തിനും കായംകുളം കൊച്ചുണ്ണിക്കും ശേഷം 50 കോടി ക്ലബിലെത്തുന്ന നിവിൻ പോളി ചിത്രമെന്ന പ്രത്യേകതയും സർവ്വം മായക്കുണ്ട്.
ചിത്രത്തിന്റെ ഒടിടി അവകാശം സ്ട്രീമിംഗ് ഭീമനായ ജിയോ ഹോട്ട്സ്റ്റാർ വൻ വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ റിപ്പോർട്ട് നിർമ്മാതാക്കൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിയേറ്റർ റൺ പൂർത്തിയാക്കിയ ഉടൻ തന്നെ ചിത്രം ഓടിടിയിലെത്തുമെന്നാണ് അനുമാനം.
ഇപ്പോഴുള്ള ചിത്രത്തിന്റെ പ്രകടനം വെച്ച് റിലീസ് ചെയ്ത് 35 മുതൽ 40 ദിവസത്തിനുള്ളിൽ ചിത്രം ഓടിടിയിലെത്താൻ സാധ്യതയില്ല. ലോക ചാപ്റ്റർ 1: ചന്ദ്രയുടെ പാത സ്വീകരിച്ച് പരമാവധി തിയേറ്റർ റണ്ണിന് ശേഷമായിരിക്കും ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കുക. ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഏതാനും ആഴ്ചകൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.jpg)


