മികച്ച കളക്ഷനുമായി സര്‍വ്വം മായ
ആദ്യ ദിനം കേരളത്തില്‍ നിന്ന് മൂന്നര കോടി രൂപയാണ് സര്‍വ്വം മായ അടിച്ചെടുത്തത്.
അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമയാണിത്. ഗംഭീര പ്രതികരണങ്ങള്‍ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. നല്ല ഫീല്‍ ഗുഡ് സിനിമയാണന്നും നിവിന്‍ തിരിച്ചുവന്നിരിക്കുന്നു എന്നുമാണ് അഭിപ്രായങ്ങള്‍ ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റം നടത്താന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്.
tRootC1469263">ആദ്യ ദിനം കേരളത്തില്‍ നിന്ന് മൂന്നര കോടി രൂപയാണ് സര്‍വ്വം മായ അടിച്ചെടുത്തത്. ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്നും 3.05 കോടി നേടിയ സിനിമ റസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നും 40 ലക്ഷം നേടി. ഇതോടെ സിനിമയുടെ ആദ്യ ദിനം ആഗോള കളക്ഷന്‍ എട്ട് കോടിയായി. രണ്ടാം ദിവസവും സിനിമയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. വളരെ വേഗം സിനിമ 50 കോടിയിലേക്ക് എത്തുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
നിവിന്‍-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങള്‍ക്ക് തിയേറ്ററില്‍ നല്ല റെസ്‌പോണ്‍സ് ആണെന്നാണ് കമന്റുകള്‍.
.jpg)


