‘സർവ്വം മായ എഫക്ട്’ ; ഡെലുലു ഫീവർ പിടിപെട്ട് സോഷ്യൽ മീഡിയ
ഇൻസ്റ്റഗ്രാം തുറന്നാൽ ഇപ്പോൾ ഒന്നേ കേൾക്കാനും കാണാനുമുള്ളൂ ‘ഡെലുലു’. അഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി നിലവിൽ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘സർവ്വം മായ’ എന്ന ചിത്രത്തിൽ റിയ ഷിബു എന്ന യുവ നായികാ അവതരിപ്പിച്ച ക്യൂട്ടി പ്രേതമാണ് ഡെലുലു.
ഡെലുലുവിന്റെ ക്യൂട്ട്നെസ്സും പ്രസരിപ്പും ചിത്രത്തെ ആസ്വാദ്യകരമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ‘കപ്പ്’ എന്ന മാത്യു തോമസ് നായകനായ ചിത്രത്തിലൂട അഭിനയത്തിലേക്ക് കടന്ന റിയ ഷിബു അത്ര നിസാരക്കാരിയല്ല. ചെറു പ്രായത്തിൽ തന്നെ തഗ്സ്, വീര ധീര സൂരൻ, മുറ എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് റിയ ഷിബു.
ഇൻസ്റ്റഗ്രാം റീലുകളിലൂടെ ജെൻസി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ റിയ ഇപ്പോൾ ആരാധകർക്ക് സർവം മായയിൽ ഡെലുലുവാണ്. പുലി, ഇരുമുഖൻ, എബിസിഡി, റോസാപ്പൂ തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ഷിബു തമീൻസിന്റെ മകളാണ് റിയ ഷിബു. ഡൂഡ്, മുറ, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹൃദു ഹരൂൺ റിയയുടെ സഹോദരനാണ്.
നിവിൻ പോളിക്കും റിയ ഷിബുവിനുമൊപ്പം, അജു വർഗീസ്, പ്രീറ്റി മുകുന്ദൻ, ജനാർദ്ദനൻ തുടങ്ങിയ വമ്പൻ താനിരയും സർവ്വം മായയിൽ അണിനിരക്കുന്നുണ്ട്. ഇതിനകം 50 കോടിയിലധികം രൂപം ബോക്സ്ഓഫീസിൽ നിന്നും വാരിക്കൂട്ടി എന്നാണ് റിപ്പോർട്ടുകൾ. ഏറെ കാലത്തിനു ശേഷം വമ്പൻ ബോക്സോഫീസ് വിജയങ്ങൾ നേടാനാകാതെ പോയ നിവിൻ പോളിയുടെ വമ്പൻ കംബാക്ക് ആണ് ചിത്രമെന്നാണ് ചിത്രം കണ്ടിരുങ്ങുന്ന ഓരോ പ്രേക്ഷകന്റെയും അഭിപ്രായം.
.jpg)


