നിവിൻ പോളിയുടെ ആദ്യ 100 കോടി ചിത്രമായി സർവം മായ
പുറത്തിറങ്ങി പത്താം ദിനം നൂറ് കോടിയടിച്ച് നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രം സർവം മായ. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. വലിയൊരിടവേളയ്ക്ക് ശേഷം നിവിന്റെ വമ്പൻ തിരിച്ചുവരവായാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ആഗോള കളക്ഷൻ റെക്കോർഡാണിത്. സാക്‌നിൽക്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് മാത്രമായി 52.85 കോടി കളക്ഷനുണ്ട്. വിദേശത്ത് നിന്ന് 47.15 കോടിയും നേടി.
tRootC1469263">ആദ്യ ദിനത്തിൽ 3.35 കോടി നേടിയ ചിത്രം നാലാമത്തെ ദിവസമായപ്പോഴേക്കും 5.8 കോടി പ്രതിദിന കളക്ഷൻ നേടി. ഏഴാമത്തെ ദിവസം 3.5 കോടിയിലേക്ക് കളക്ഷൻ ഇടിഞ്ഞുവെങ്കിലും എട്ടാം ദിവസം 5.2 കോടിയായി ഉയർന്നു. പത്താമത്തെ ദിവസം 4.9 കോടിയുടെ കളക്ഷനും നേടി.
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കിയ ഫാന്റസി ഹൊറർ കോമഡി ചിത്രമാണ് സർവ്വം മായ. ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി തന്നെയാണ് ലഭിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്കുണ്ട്. 2025 ഡിസംബർ 25-ന് ക്രിസ്മസ് റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്.
മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ നിർവ്വഹിക്കുന്നു
.jpg)


