ബോക്സ് ഓഫീസിൽ കുതിച്ച് ‘സർവ്വം മായ'
Jan 5, 2026, 19:21 IST
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സർവ്വം മായ'. തിയേറ്ററുകളിൽ ഗംഭീര പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിവിൻ പോളിയുടെ തിരിച്ചുവരവായി ആരാധകർ വിശേഷിപ്പിക്കുന്ന ചിത്രം മറ്റൊരു സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
tRootC1469263">റിലീസായി പത്താം ദിവസം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് സർവ്വം മായ. ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽകിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 53 കോടി രൂപയും വിദേശ ബോക്‌സ് ഓഫീസിൽ 47 കോടി രൂപയും സ്വന്തമാക്കിയാണ് ചിത്രം 100 കോടിയെന്ന സുവർണ നേട്ടത്തിലെത്തിയിരിക്കുന്നത്.
.jpg)


