‘സർദാർ 2’ തിയേറ്ററുകളിൽ
കോടികൾ വാരിയാണ് കാർത്തിയുടെ പുതിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമായ ‘സർദാർ 2’ തിയേറ്ററുകളിൽ മുന്നേറുന്നത്. 2022-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘സർദാറി’ന്റെ രണ്ടാം ഭാഗമായെത്തിയ ഈ സിനിമ ബോക്സ് ഓഫീസിൽ ഇതുവരെ ആഗോളതലത്തിൽ 24 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. പി.എസ്. മിശ്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് രത്നകുമാർ, ആശമീര അയ്യപ്പൻ, വിഗ്നേഷ് മുനിയാണ്ടി എന്നിവർ ചേർന്നാണ്.
ചന്ദ്രബോസ്, വിജയ് പ്രകാശ് എന്നീ ഡബിൾ റോളുകളിലാണ് കാർത്തി ചിത്രത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവടിക്കുന്നത്. ആദ്യ ഭാഗത്തിലെ നായികയായ രജിഷ വിജയനൊപ്പം എസ്.ജെ. സൂര്യയുടെ ശക്തമായ സാന്നിധ്യവും ചിത്രത്തിന് വലിയ ഹൈപ്പാണ് നൽകുന്നത്. മാളവിക മോഹനൻ, ആഷിക രംഗനാഥ്, യോഗി ബാബു, ബാബു ആന്റണി തുടങ്ങിയ വൻതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യ ഭാഗത്തിന് സംഗീതം നൽകിയത് ജി.വി. പ്രകാശ് കുമാർ ആയിരുന്നെങ്കിൽ, ഈ സീക്വലിൽ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സാം സി.എസാണ്.
പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാറും ഐവി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷാൻ സക്സേനയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോർജ് സി. വില്യംസ് ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിച്ച ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.
.jpg)

