നീയെൻ റൗഡി ബേബി.... മകൾ വരലക്ഷ്മിയുടെ വിവാഹ പാർട്ടിയിൽ ഒരുമിച്ച് ചുവടുവച്ച് അച്ഛൻ ശരത്കുമാറും അമ്മ രാധികയും

sarath and radhika
sarath and radhika

നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിൻ്റെ മകളും തെന്നിന്ത്യൻ നടിയുമായ വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും വിവാഹിതരായി. ജൂലൈ രണ്ടിന് തായ്‌ലൻഡിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഗ്രാൻഡായ വിവാഹചടങ്ങുകൾ എന്ന് റിപ്പോർട്ടുകളുണ്ട്.

വിവാഹത്തിനു മുൻപ് നടന്ന മെഹന്ദി, സംഗീത് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഗീത് ചടങ്ങിനിടെ വരലക്ഷ്മിയുടെ അച്ഛൻ ശരത്കുമാറും രാധികയും വേദിയിൽ ഒന്നിച്ച് ചുവടുവയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ധനുഷും സായ് പല്ലവിയും അനശ്വരമാക്കിയ റൗഡി ബേബി എന്ന ഗാനത്തിനു അനുസരിച്ചാണ് ഇരുവരും ചുവടുവച്ചത്.

പിന്നീട്, രാധിക ശരത്കുമാർ പൊൻമകൾ വന്താൽ എന്ന ഗാനത്തിനൊപ്പം സോളോ പെർഫോമൻസും കാഴ്ച വച്ചു. തുടർന്ന് ശരത്കുമാർ മകൾക്കും മകളുടെ സുഹൃത്തുക്കൾക്കുമൊപ്പവും ചുവടുവച്ചു.  തൃഷ, അർച്ചന കൽപ്പാത്തി, രജനികാന്ത് എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. 

വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും തമ്മിലുള്ള വിവാഹത്തിൻ്റെ ഔദ്യോഗിക ചിത്രങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.  ഉടൻ തന്നെ ചിത്രങ്ങൾ പങ്കിടുമെന്ന് ശരത്കുമാർ ആരാധകരെ അറിയിച്ചിരുന്നു.  ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വരലക്ഷ്മി ശരത്കുമാറും നിക്കോളായ് സച്ച്ദേവും ഔദ്യോഗികമായി വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. 

Tags