സന്താനത്തിൻറെ കോമഡി ഹൊറർ ഡിഡി നെക്സ്റ്റ് ലെവൽ ഒടിടിയിലേക്ക്


കൊച്ചി: എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ. ചിത്രം ജൂൺ 13 മുതൽ സീ5 ഇൽ സ്ട്രീമിംഗ് ചെയ്യുന്നു.
ദി ഷോ പീപ്പിൾ, നിഹാരിക എൻറർടെയ്മെൻറ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സന്താനം, സെൽവരാഘവൻ, ഗൗതം വാസുദേവ് മേനോൻ, ഗീതിക തിവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീമിംഗ് ചെയ്യുന്ന ഡിഡി നെക്സ്റ്റ് ലെവൽ ഒരു പക്കാ ഹൊറർ കോമഡി ചിത്രമാണ്.
tRootC1469263">കിസ്സാ ( സന്താനം) സിനിമയെ വിമർശിക്കുന്നതിൽ പ്രശസ്തനായ ഒരു യൂട്യൂബ് ഫിലിം റിവ്യൂവറാണ്.ഒരു ദിവസം സംവിധായകനായ ഹിച്ച്കോക്ക് ഇരുത്യയാരാജ് (സെൽവരാഘവൻ) തന്റെ പുതിയ ഹൊറർ-കോമഡി സിനിമയായ ഡിഡി നെക്സ്റ്റ് ലെവൽ എന്ന സിനിമയുടെ സ്വകാര്യ പ്രദർശനത്തിന് ക്ഷണിക്കുന്നു.

തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളും അവരുടെ ജീവിതത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച രീതിയിൽ ഉള്ള ആർട്ട് വർക്കും VFX വർക്കുകളും ചിത്രത്തെ മനോഹരമാക്കുന്നു. വമ്പൻ ബഡ്ജറ്റിൽ ചെയ്ത ചിത്രം മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
സിനിമയിലൂടെ പരമ്പരാഗത ഹോറർ-കോമഡിയുടെ പരിധികൾ തകർത്ത്, വേറെ ഒരു ലോകം സൃഷ്ടിക്കാനായിരുന്നു ലക്ഷ്യം.ഈ സിനിമയുടെ ഡിജിറ്റൽ പ്രീമിയറിനായി സീ5 പോലെ ഒരു മികച്ച പ്ലാറ്റ്‌ഫോം ലഭിച്ചതിൽ അതിയായ സന്തോഷ ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ എസ്. പ്രേം ആനന്ദ് പറഞ്ഞു.
കിസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. ഈ സിനിമ തികച്ചും സുഹൃത്തുക്കളോടോ കുടുംബത്തോടോ ചേർന്ന്, ലൈറ്റുകൾ ഓഫ് ചെയ്തിട്ട്, പോപ്പ്കോൺ കൈയ്യിൽ പിടിച്ച് ആസ്വദിക്കേണ്ട ഒരു ചിത്രമാണ് എന്ന് സന്താനം കൂട്ടിച്ചേർത്തു.