ബേസില്‍ ജോസഫിന്റെ കുഞ്ഞിന് സമ്മാനങ്ങളുമായി ക്രിക്കറ്റ് താരം
Mon, 27 Feb 2023

സഞ്ജു, ചാരുലത എന്നിവര്‍ക്കൊപ്പം എലിസബത്തും മകള്‍ ഹോപ്പും
നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ കുഞ്ഞിന് സമ്മാനങ്ങളുമായി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും. ഇരുവരും ഒട്ടേറെ സമ്മാനങ്ങളുമായി മകളെ കാണാനെത്തിയ വിവരം ബേസില്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
സഞ്ജു, ചാരുലത എന്നിവര്‍ക്കൊപ്പം എലിസബത്തും മകള്‍ ഹോപ്പും മറ്റു കുടുംബാംഗങ്ങളുമുള്ള ചിത്രവും ബേസില്‍ പങ്കുവച്ചു. കുഞ്ഞ് ജനിച്ചതില്‍ സന്തോഷമറിയിച്ച് 'സഞ്ച' എന്ന പേരില്‍ ഇരുവരും മുന്‍പ് അയച്ച കാര്‍ഡും സെല്‍ഫിക്കൊപ്പം ബേസില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.