ഹിന്ദി ടെലിവിഷൻ നടി സഞ്ചിത ഉഗാലെ മരിച്ച നിലയിൽ

Hindi television actress Sanchita Ugale found dead

 മുംബൈ: ഹിന്ദി ടെലിവിഷൻ നടി സഞ്ചിത ഉഗാലെ(22) മരിച്ച നിയിലയിൽ. മുംബൈയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയായ നടിയാണ് സഞ്ചിത. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

ഇന്നലെ നളസൊപാറ ഈസ്റ്റിലെ ആച്ചോൾ ഗ്രാമത്തിലെ സായ് സന്തോഷി ബിൽഡിംഗിലെ വസതിയിൽ സാരി ഇപയോഗിച്ച് തൂങ്ങിയ നിലയിലാണ് താരത്തിനെ കണ്ടെത്തിയത്. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വസായ്-വിരാർ മുനിസിപ്പൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോർട്ടിന് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. 

Tags