താനിപ്പോള്‍ താരമല്ലെന്നും സന്തോഷവതിയായ വീട്ടമ്മ മാത്രമാണെന്നും നടി സംയുക്താവര്‍മ്മ

samyuktha-varma-kaythapram-somayagam
samyuktha-varma-kaythapram-somayagam

കൈതപ്രം: samyuktha varma at kaythapram somayagam,  ഒരുകാലത്ത്‌ കേരളത്തിൽ ഏറ്റവും കൂടുതൽ സോമയാഗങ്ങൾക്ക് വേദിയായിരുന്നു പെരിഞ്ചല്ലൂർ എന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പഴയ പെരിഞ്ചല്ലൂരിന്റെ  പ്രാന്തപ്രദേശമായ കൈതപ്രം ദേവഭൂമിയിൽ നൂറ്റാണ്ടിനിടെ ആദ്യമായി നടക്കുന്ന സോമയാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത്  മുൻജന്മ പുണ്യമാണെന്ന് നടി സംയുക്ത വർമ. 

samyuktha-varma-kaythapram-somayagam-4

താനിപ്പോള്‍ താരമല്ലെന്നും സാധാരണ വീട്ടമ്മ മാത്രമാണെന്നും സംയുക്താവര്‍മ്മ പറഞ്ഞു. സ്വാഗതപ്രാസംഗികന്‍ ചലച്ചിത്രതാരമെന്ന് വിശേഷിപ്പിച്ചതിനെ പരാമര്‍ശിച്ച് സംസാരിക്കവെയാണ് സംയുക്താവര്‍മ്മ ഇങ്ങനെ പ്രതികരിച്ചത്. യാഗഭൂമിയിൽ സംയുക്തവർമ്മയുടെ സാന്നിധ്യവും ശ്രദ്ധേയമായി.

samyuktha-varma-kaythapram-somayagam-4

കൈതപ്രത്തെ സോമയാഗവേദിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും തന്നെ ഓര്‍മ്മിക്കുന്നതിന് സംയുക്ത നന്ദിപറഞ്ഞു. 

samyuktha-varma-kaythapram-somayagam-4

യോഗ മാസ്റ്ററായ കൈതപ്രം വാസുദേവന്‍ നമ്പൂതിരിയുടെ ശിഷ്യ എന്ന നിലയിലാണ് താന്‍ യാഗഭൂമിയിലെത്തിയതെന്നും, ഇവിടെ വരാന്‍ സാധിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹവും മുൻജന്മ പുണ്യവുമാണെന്നും അവര്‍ കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

samyuktha-varma-kaythapram-somayagam-4

രാവിലെ തന്നെ സോമയാഗം നടക്കുന്ന സ്ഥലത്തെത്തിയ അവര്‍ യാഗത്തിന്റെ പ്രധാനകര്‍മ്മങ്ങളിലൊന്നായ പ്രവര്‍ഗ്യം നേരില്‍ ദര്‍ശിച്ച് ആത്മനിര്‍വൃതി നേടുകയും ചെയ്തു. സംയുക്താ വര്‍മ്മയെ യാഗസമിതി ചടങ്ങില്‍ ആദരിച്ചു. കൈതപ്രം വാസുദേവന്‍ നമ്പൂതിരി, പ്രശാന്ത്ബാബു കൈതപ്രം എന്നിവര്‍ പ്രസംഗിച്ചു.