എന്നെ സംയുക്ത എന്ന് വിളിച്ചാൽ മതി, മേനോൻ വേണ്ടെന്ന് നടി

google news
samyuktha
മേനോന്‍ എന്നത് മുന്‍പുണ്ടായിരുന്നു

തന്റെ പേരിൽ നിന്ന് മേനോൻ ഒഴിവാക്കി എന്ന് നടി സംയുക്ത. സംയുക്ത എന്ന് വിളിച്ച മതിയെന്നും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും നേരത്തെ തന്നെ മേനോൻ ഒഴിവാക്കിയെന്നും നടി പറഞ്ഞു. 

'വാത്തി' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം പറഞ്ഞത്. 'എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതി. 

മേനോന്‍ എന്നത് മുന്‍പുണ്ടായിരുന്നു. പക്ഷേ ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് നേരത്തേ തന്നെ മേനോന്‍ ഒഴിവാക്കിയിരുന്നു', സംയുക്ത പറഞ്ഞു. 

Tags