കര്‍പ്പൂരം കത്തിച്ച് നഗ്നപാദയായി പഴനി മുരുകന്‍ ക്ഷേത്രത്തിലെ 600 പടികള്‍ കയറി സാമന്ത
Wed, 15 Feb 2023

ക്ഷേത്ര ദര്‍ശനം നടത്തുന്ന സാമന്തയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
തമിഴ്‌നാട്ടിലെ പഴനി മുരുകന്‍ ക്ഷേത്ര ദര്‍ശനം നടത്തി തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭു കര്‍പ്പൂരം കത്തിച്ച് നഗ്നപാദയായി ക്ഷേത്രത്തിന്‍റെ 600 പടികള്‍ കയറിയാണ് താരം ക്ഷേത്ര ദര്‍ശനം നടത്തിയത്.
ക്ഷേത്ര ദര്‍ശനം നടത്തുന്ന സാമന്തയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മയോസൈറ്റിസ് രോഗത്തിന് ചികിത്സ തേടാറുളള താരം മാസ്‌ക് ധരിച്ചാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. സംവിധായകൻ സി പ്രേം കുമാറും സാമന്തയ്‌ക്കൊപ്പം ഉണ്ടായിരുന്നു .ക്ഷേത്ര ദര്‍ശനം നടത്തുന്ന സമയത്ത് ലളിതമായൊരു സൽവാർ സ്യൂട്ട് ആണ് താരം ധരിച്ചിരുന്നത്.
Our @Samanthaprabhu2 At Palani Murugan Temple 🙏✨ ! Sam Seekram Complete ah Cure Aagidanum ♥️🙏 pic.twitter.com/AqDac79fOz
— Vignesh (@VigneshSammu) February 14, 2023