ആക്ഷന്‍രംഗം ചിത്രീകരിക്കുന്നതിനിടെ സാമന്തയ്ക്ക് പരിക്ക്
Wed, 1 Mar 2023

കൈകളില്‍ മുറിവുകളുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്
ആക്ഷന്‍രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവിന് പരിക്ക്. പുതിയ ചിത്രം സിറ്റാഡലിന്റെ സെറ്റില്‍ വെച്ചാണ് നടിയ്‌ക്ക് പരിക്ക് പറ്റിയത്.
കൈകളില്‍ മുറിവുകളുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത് താരം തന്നെയാണ്. രക്തകറകളും മുറിവുകളുമുള്ള കൈകളുടെ ചിത്രമാണ് സാമന്ത സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തത്. 'പേര്‍ക്സ് ഓഫ് ആക്ഷന്‍' എന്നാണ് ചിത്രം പങ്കുവച്ച് താരം കുറിച്ചത്.