സാമന്തയുടെ 'ശാകുന്തള'ത്തിലെ മെലഡി എത്തി
Thu, 2 Feb 2023

കൈലാസ് ഋഷി വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണിയാണ്. ഇദ്ദേഹം തന്നെയാണ് മലയാളം വെർഷനും പാടിയിരിക്കുന്നത്.
സാമന്ത പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. 'ഏലേലോ ഏലേലോ' എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മണി ശർമ്മയാണ്.
കൈലാസ് ഋഷി വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണിയാണ്. ഇദ്ദേഹം തന്നെയാണ് മലയാളം വെർഷനും പാടിയിരിക്കുന്നത്.
കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര്‍ ആണ്.
ശാകുന്തളത്തിൽ മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ആണ് 'ദുഷ്യന്തനാ'യി വേഷമിടുന്നത്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. ചിത്രം ഫെബ്രുവരി 17ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിന് എത്തും.