പതിനാല് വര്‍ഷം മുന്‍പുള്ള സാമന്തയുടെ ഫോട്ടോ വൈറല്‍
Tue, 28 Feb 2023

തന്‍റെ സഹോദരന്‍ തന്‍റെ വീട്ടിലെ ടെറസില്‍ നിന്നും എടുത്തതാണ് ഈ ചിത്രമെന്നും രാഹുല്‍ കുറിക്കുന്നു. സാമന്തയ്ക്ക് ആശംസകള്‍ നേരുന്ന രാഹുല്‍ ഇനിയും പതിറ്റാണ്ടുകള്‍ ലഭിക്കട്ടെയെന്നും ആശംസിക്കുന്നുണ്ട്.
പതിനാല് വര്‍ഷം മുന്‍പുള്ള നടി സാമന്തയുടെചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഈ ഫോട്ടോ പുറത്തുവിട്ടത് നടന്‍ രാഹുല്‍ രവീന്ദ്രയാണ്.
തന്‍റെ സഹോദരന്‍ തന്‍റെ വീട്ടിലെ ടെറസില്‍ നിന്നും എടുത്തതാണ് ഈ ചിത്രമെന്നും രാഹുല്‍ കുറിക്കുന്നു. സാമന്തയ്ക്ക് ആശംസകള്‍ നേരുന്ന രാഹുല്‍ ഇനിയും പതിറ്റാണ്ടുകള്‍ ലഭിക്കട്ടെയെന്നും ആശംസിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച സിനിമ രംഗത്ത് സാമന്ത തന്‍റെ 13 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഈ വേളയിലാണ് രാഹുല്‍ ഈ ചിത്രം പങ്കുവച്ചത്. ഈ ചിത്രം പങ്കുവച്ചതിന് ആരാധകര്‍ രാഹുലിന് നന്ദി പറയുന്നുണ്ട് .