സ്വന്തം പിതാവിനെ വിവാഹം കഴിച്ച സാമന്ത വീണ്ടും വിവാഹജീവിതത്തിലേക്ക് കടക്കുന്നു !

samantha

 സ്വന്തം പിതാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട സാമന്ത കെർഷ്നർ എന്ന യുവതി വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. പിതാവും മുൻ ഭർത്താവുമായ ട്രാവിസ് ഫീൽഡ്ഗ്രോവുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച സാമന്ത, ഇപ്പോൾ പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

കൗമാരപ്രായത്തിൽ മാത്രം കണ്ടുമുട്ടിയ സ്വന്തം പിതാവിനെ വിവാഹം ചെയ്തതിലൂടെയാണ് സാമന്ത കെർഷ്നർ മാധ്യമശ്രദ്ധ നേടുന്നത്. 17-ാം വയസ്സിൽ ആദ്യമായി നേരിൽ കണ്ട ട്രാവിസ് ഫീൽഡ്ഗ്രോവുമായി മൂന്ന് വർഷത്തിന് ശേഷം 2018-ലായിരുന്നു സാമന്തയുടെ വിവാഹം. എന്നാൽ ഈ അവിഹിത ബന്ധം നിയമപ്രശ്നങ്ങളിലേക്ക് നീങ്ങുകയും ഡിഎൻഎ പരിശോധനയിലൂടെ ഇവർ അച്ഛനും മകളുമാണെന്ന് തെളിയുകയും ചെയ്തു.

മകളെ വിവാഹം കഴിച്ച കുറ്റത്തിന് പുറമെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ട്രാവിസ് ഫീൽഡ്ഗ്രോവ്. ലൈംഗികാതിക്രമം, മോഷണം, ഗാർഹിക പീഡനം, കുട്ടികളെ പീഡിപ്പിച്ചത് തുടങ്ങി നിരവധി കുറ്റങ്ങൾക്ക് ഇയാൾ പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി 2025 നവംബറിൽ തീവ്രവാദ ഭീഷണി മുഴക്കിയതിനും ഇയാൾ മൂന്ന് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടു.

ട്രാവിസുമായുള്ള ബന്ധം പൂർണ്ണമായും അവസാനിച്ചതായി സാമന്ത വ്യക്തമാക്കി. ഇപ്പോൾ നെബ്രാസ്കയിലെ ഒരു ഗ്രാമത്തിൽ തന്റെ മകൾക്കും പ്രതിശ്രുത വരനുമൊപ്പം താമസിക്കുന്ന സാമന്ത, അടുത്ത വർഷം പുതിയൊരു വിവാഹജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ പ്രതിശ്രുത വരനെ ‘അതിശയിപ്പിക്കുന്ന മനുഷ്യൻ’ എന്നാണ് സാമന്ത വിശേഷിപ്പിക്കുന്നത്.

Tags