ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റുമായി സാമന്ത

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സാമന്ത, തന്‍റെ വ്യക്തി ജീവിതത്തില്‍ നടക്കുന്ന പല കാര്യങ്ങളും തുറന്നുപറയാറുണ്ട്. ഇപ്പോഴിത തന്റെ പ്രഭാതഭക്ഷണത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ് സാമന്ത. പ്രഭാത ഭക്ഷണം എപ്പോഴും പോഷകമൂല്യമുള്ളതായിരിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഡയറ്റിലും ഫിറ്റ്‌നസിലും കൃത്യമായ ശ്രദ്ധ പുലര്‍ത്തുന്ന സാമന്തയുടെ പ്രഭാത ഭക്ഷണവും അത്തരത്തിലൊന്നാണ്. വാഴപ്പഴം, സ്‌ട്രോബെറി, ബ്ലൂബെറി, ബദാം, പിസ്ത, ചിയാ സീസ്ഡ് എന്നിവ അടങ്ങിയതാണ് സാമന്തയുടെ പ്രഭാത ഭക്ഷണം. വര്‍ക്കൗട്ടിന് ശേഷം കഴിയ്ക്കാവുന്ന അനുയോജ്യമായ പ്രഭാത ഭക്ഷണം കൂടിയാണിത്.
രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നതിന് കര്‍ശനമായ ഡയറ്റാണ് പിന്തുടരുന്നതെന്ന് താരം മുമ്പ് ഒരു പോസ്റ്റില്‍ പങ്കുവച്ചിരുന്നു. വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ കുറിപ്പ്. 'പ്രചോദനത്തിന് നന്ദി.