രാജിന്റെ തോളോട് ചേര്‍ന്ന് സാമന്ത, ; വൈറലായി വിവാഹച്ചിത്രങ്ങള്‍, ആശംസയുമായി ആരാധകർ

Samantha on Raj's shoulder; Wedding pictures go viral, fans wish her well
Samantha on Raj's shoulder; Wedding pictures go viral, fans wish her well

നടി സാമന്ത റൂത്ത് പ്രഭു  വിവാഹിതയായി. പങ്കാളി രാജ് നിദിമോറുവിനൊപ്പമുള്ള ചിത്രങ്ങളാണ് സാമന്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിവാഹതീയതി മാത്രമാണ് ചിത്രങ്ങളുടെ ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

വിവാഹം അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് ആശംസയുമായി ആരാധകരെത്തി. മലയാളി നടി അനുപമ പരമേശ്വരന്‍ അടക്കം ദമ്പതികള്‍ക്ക് ആശംസ അറിയിച്ചു.

tRootC1469263">

പരമ്പരാഗത ഇന്ത്യന്‍ വിവാഹവേഷത്തിലാണ് ഇരുവരും ചിത്രങ്ങളിലുള്ളത്. ചുവപ്പ് നിറത്തിലുള്ള സാരിയാണ് നടി വിവാഹചടങ്ങുകളില്‍ ധരിച്ചിരിക്കുന്നത്. രാജ് സാമന്തയെ വിവാഹമോതിരം അണിയിക്കുന്നത് ചിത്രങ്ങളില്‍ കാണാം. സാമന്ത രാജിന്റെ തോളോട് ചേര്‍ന്ന് നില്‍ക്കുന്നതും കൈപിടിച്ച് ക്ഷേത്രത്തിന് പുറത്തേക്ക് വരുന്നതും ചിത്രങ്ങളിലുണ്ട്.

കോയമ്പത്തൂര്‍ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സാമന്തയും സംവിധായകന്‍ രാജ് നിദിമോറുവും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളില്‍ 30-ഓളം പേര്‍ മാത്രമാണ് അതിഥികളായെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമന്തയും രാജും ഉടന്‍ വിവാഹിതരാവുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചാരണമുണ്ടായിരുന്നു. രാജിന്റെ ആദ്യഭാര്യ ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. രാജും ശ്യാമിലിയും 2022-ല്‍ വേര്‍പിരിഞ്ഞിരുന്നു.

തെലുങ്ക് നടന്‍ നാഗ ചൈതന്യയാണ് സാമന്തയുടെ ആദ്യപങ്കാളി. നാലുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധുലിപാലയെ വിവാഹംചെയ്തു.

സാമന്തയും രാജും പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രാജിനൊപ്പമുള്ള ചിത്രങ്ങള്‍ സാമന്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു

Tags