ഗർഭിണിയായ അവസ്ഥയിലും കഠിനമായ ആക്ഷൻ രംഗങ്ങളും സങ്കീർണ്ണമായ സീനുകളും ചെയ്യാൻ സാമന്ത ഒട്ടും മടി കാണിച്ചില്ല ; സംവിധായിക ബി.വി. നന്ദിനി റെഡ്ഡി

Samantha's Telugu film Maa Inti Bangara's release postponed

 സാമന്ത റൂത്ത് പ്രഭു കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന പുതിയ തെലുങ്ക് ആക്ഷൻ കോമഡി ചിത്രം ‘മാ ഇൻടി ബംഗാര’ത്തിന്റെ ചിത്രീകരണത്തിനിടയിലെ അവിശ്വസനീയമായ അനുഭവങ്ങൾ പങ്കുവെച്ച് സംവിധായിക ബി.വി. നന്ദിനി റെഡ്ഡി. സിനിമയുടെ ചിത്രീകരണ വേളയിലാണ് സാമന്ത താൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്. എന്നാൽ ഈ അവസ്ഥയിലും സിനിമയിലെ കഠിനമായ ആക്ഷൻ രംഗങ്ങളും സങ്കീർണ്ണമായ സീനുകളും ചെയ്യാൻ താരം ഒട്ടും മടി കാണിച്ചില്ലെന്നും അവർ ഒരു യഥാർത്ഥ സൂപ്പർ സ്റ്റാർ ആണെന്നും നന്ദിനി റെഡ്ഡി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ചിത്രത്തിലെ ഏറെ ഹിറ്റായി മാറിയ, കല്യാണ പശ്ചാത്തലത്തിലുള്ള “തസ്സദിയ” എന്ന ഹൈ-എനർജി നൃത്തച്ചുവടുകളുള്ള പാട്ടിന്റെ ഷൂട്ടിംഗിനിടയിലാണ് സാമന്ത ഗർഭിണിയാണെന്ന കാര്യം അണിയറപ്രവർത്തകർ അറിയുന്നത്. ഷൂട്ടിംഗിന്റെ അവസാന ഘട്ടത്തോട് അടുത്തിരുന്ന സമയമായിരുന്നു അത്. ഒരു ദിവസം രാവിലെ സാമന്തയ്ക്ക് ചെറിയ രീതിയിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് ഈ സന്തോഷവാർത്ത പുറത്തുവരുന്നത്. കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഭൂരിഭാഗം രംഗങ്ങളും അതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞിരുന്നെങ്കിലും, വലിയൊരു കാർ ചേസിങ് രംഗവും ഈ പാട്ടും അപ്പോൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്നു.

ഏകദേശം 54 ദിവസത്തെ ടൈറ്റ് ഷെഡ്യൂളിലാണ് സിനിമ പൂർത്തിയാക്കിയത്. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ അണിയറപ്രവർത്തകർ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. സാമന്തയ്ക്ക് അമിതമായി ആയാസം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വിശ്രമവേളകൾ നൽകുകയും വേനൽച്ചൂട് ഒഴിവാക്കാൻ പുലർച്ചെയും വൈകുന്നേരങ്ങളിലും മാത്രം ഷൂട്ട് ചെയ്യുകയും ചെയ്തു. സാമന്തയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ ത്രലാല മൂവിങ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Tags