യു.കെയിലെ ഷോകൾ മാറ്റിവെച്ച് സൽമാൻ ഖാൻ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യു.കെയിലെ ഷോകൾ മാറ്റിവെച്ച് സൽമാൻ ഖാൻ. യു.കെയിലെ സന്ദർശനവും അവിടെ നടത്താനിരുന്ന ബോളിവുഡ് ബിഗ് വൺ ഷോകളുമാണ് മാറ്റിവെച്ചത്. ഇതേക്കുറിച്ച് താരം ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഈ ദുഃഖസമയത്ത് ഒരു ഇടവേള നല്ലതാണെന്നും അതിനാൽ താൽകാലികമായി പരിപാടികൾ മാറ്റിവെക്കുന്നുവെന്നും സൽമാൻ കുറിപ്പിൽ പറയുന്നു. അദ്ദേഹം ആരാധകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഷോകളുടെ പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
tRootC1469263">‘ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മെയ് 3,4 തീയതികളിൽ മാഞ്ചസ്റ്ററിലും ലണ്ടനിലും നടത്താനിരുന്ന ബിഗ് വൺ ഷോകൾ മാറ്റിവെച്ചത്. ഞങ്ങളുടെ ആരാധകർ പരിപാടിക്കായി എത്രമാത്രം ആകാംക്ഷയോടെ കാത്തിരുന്നുവെന്ന് മനസ്സിലായെങ്കിലും, ഈ ദുഃഖസമയത്ത് താൽകാലികമായി നിർത്തുന്നതാണ് ശരി’-സൽമാൻ ഇൻസറ്റാഗ്രാമിൽ കുറിച്ചു.
.jpg)


