തന്‍റെ വിവാഹാലോചന ജൂഹി ചൗളയുടെ പിതാവ് നിരസിച്ച കാരണം വ്യക്തമാക്കി സല്‍മാന്‍ ഖാന്‍

salman
സല്‍മാന്‍ തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ 90 കളുടെ ആദ്യത്തില്‍ നല്‍കിയ ഒരു അഭിമുഖത്തിന്‍റെ ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

 ബോളിവുഡിലെ ഏറ്റവും ക്രോണിക് ബാച്ചിലര്‍ സല്‍മാന്‍ ഖാന്‍ തന്നെ.  വിവാഹം എന്ന് നടക്കും എന്ന് 57 കാരനായ താരം ചോദ്യം നേരിടാന്‍ തുടങ്ങിയിട്ട് തന്നെ പതിറ്റാണ്ടുകളായി. 

സല്‍മാന്‍റെ നീണ്ട പ്രണയ കഥകള്‍ ഇന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്.  എന്നാല്‍  ബോളിവുഡ് സുന്ദരിയായ ജൂഹി ചൗളയെ  സല്‍മാന്‍ വിവാഹം ആലോചിച്ചിരുന്നു. 

സല്‍മാന്‍ തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ 90 കളുടെ ആദ്യത്തില്‍ നല്‍കിയ ഒരു അഭിമുഖത്തിന്‍റെ ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജൂഹി ചൌളയെ ഇഷ്ടമായിരുന്നുവെന്നും അവരുടെ അച്ഛനോട് തനിക്ക് ജൂഹിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞിരുന്നതായും സല്‍മാന്‍ അഭിമുഖത്തില്‍ പറയുന്നു. എന്താണ് അന്ന് മറുപടി കിട്ടിയതെന്നും സല്‍മാന്‍ വ്യക്തമാക്കുന്നുണ്ട്. 

. “വളരെ സ്വീറ്റായ ഒരു പെണ്‍കുട്ടിയാണ് ജൂഹി, എനിക്ക് ആരാധനയുള്ള വ്യക്തിയാണ്. ജൂഹിയെ എനിക്ക് വിവാഹം കഴിച്ച് തരമോ എന്ന് ഞാൻ അവളുടെ അച്ഛനോട് ചോദിച്ചു. എന്നാല്‍ അദ്ദേഹം അത് നിരസിച്ചു". എന്തുകൊണ്ടാണ് ജൂഹിയുടെ പിതാവ് തന്‍റെ ആലോചന തള്ളിയത് എന്ന് സല്‍മാന് വ്യക്തമല്ല. അത് സല്‍മാന്‍ തുടര്‍ന്ന് പങ്കുവയ്ക്കുന്നു. “ഒരുപക്ഷേ ഞാൻ അവര്‍ക്ക് യോജിക്കുന്നില്ലെന്ന തോന്നല്‍ ആകാം. അദ്ദേഹം (ജൂഹിയുടെ പിതാവ്) എന്താണ് ആഗ്രഹിക്കുന്നതെന്ന് എനിക്ക് അറിയില്ലല്ലോ".

1995 ഡിസംബറിൽ ജൂഹി ചൗള ജയ് മേത്തയെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ട്, ജാഹ്നവി മേത്ത , അർജുൻ മേത്ത. ബിസിനസുകാരനായ ജയ് മേത്ത. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സില്‍ അടക്കം പങ്കാളിയാണ്.
 

Share this story